ഡിജിറ്റൽ ഇന്ത്യ എങ്ങുമെത്തിയില്ല
ഡിജിറ്റൽ ഇന്ത്യ എങ്ങുമെത്തിയില്ല
Thursday, June 21, 2018 12:55 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​ട്ടി​ഘോ​ഷി​ച്ച് ആ​വി​ഷ്ക​രി​ച്ച ഡി​ജി​റ്റ​ൽ ഇ​ന്ത്യ പ​ദ്ധ​തി പാ​ളി​യെ​ന്ന് റി​പ്പോ​ർ​ട്ട്. പ്യൂ ​റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ സ​ർ​വേ റി​പ്പോ​ർ​ട്ടി​ൽ 2017ൽ ​രാ​ജ്യ​ത്ത് ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന മു​തി​ർ​ന്ന​വ​ർ കേ​വ​ലം 25 ശ​ത​മാ​നം മാ​ത്ര​മാ​ണ്.

ദ​ക്ഷി​ണ​കൊ​റി​യ​യാ​ണ് ലോ​ക​ത്ത് ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന മു​തി​ർ​ന്ന​വ​രി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. 96 ശ​ത​മാ​ന​മാ​ണ് ഇ​വി​ടു​ത്തെ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗം. 37 രാ​ജ്യ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ സ​ർ​വേ​യി​ൽ ആ​ഫ്രി​ക്ക​യും ഇ​ന്ത്യ​യും ഏ​റെ പി​ന്നി​ലാ​ണ്.


സ്മാ​ർ​ട്ട്ഫോ​ൺ സ്വ​ന്ത​മാ​യു​ള്ള മു​തി​ർ​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 2013ലെ 12 ​ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 2017 ആ​യ​പ്പോ​ൾ 22 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ല​യ​ള​വി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം എ​ട്ട് ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 20 ശ​ത​മാ​ന​മാ​യും ഉ​യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.