വിദേശനാണ്യശേഖരം കുറഞ്ഞു
വിദേശനാണ്യശേഖരം കുറഞ്ഞു
Saturday, July 14, 2018 11:09 PM IST
മും​​​ബൈ: രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​ദേ​​​ശ​​​നാ​​​ണ്യ​​​ശേ​​​ഖ​​​രം വീ​​​ണ്ടും കു​​​റ​​​ഞ്ഞു. ജൂ​​​ലൈ ആ​​​റി​​​ന​​​വ​​​സാ​​​നി​​​ച്ച ആ​​​ഴ്ച​​​യി​​​ലെ ഇ​​​ടി​​​വ് 24.82 കോ​​​ടി ഡോ​​​ള​​​റാ​​​ണ്. ഇ​​​തോ​​​ടെ ശേ​​​ഖ​​​രം 40,581.02 കോ​​​ടി ഡോ​​​ള​​​ർ (27.93 ല​​​ക്ഷം കോ​​​ടി രൂ​​​പ) ആ​​​യി.

വി​​​ദേ​​​ശ​​​നാ​​​ണ്യ​​​ശേ​​​ഖ​​​രം എ​​​ന്ന​​​തു വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി, സ്വ​​​ർ​​​ണം, ഐ​​​എം​​എ​​​ഫി​​​ലെ റി​​​സ​​​ർ​​​വ്, ഐ​​​എം​​​എ​​​ഫ് ക​​​റ​​​ൻ​​​സി​​​യാ​​​യ എ​​​സ്ഡി​​​ആ​​​ർ (സ്പെ​​​ഷ​​​ൽ ഡ്രോ​​​യിം​​​ഗ് റൈ​​​റ്റ്സ്) എ​​​ന്നി​​​വ ചേ​​​ർ​​​ന്ന​​​താ​​​ണ്. ഇ​​​തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഘ​​​ട​​​ക​​​മാ​​​യ വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി ശേ​​​ഖ​​​ര​​​ത്തി​​​ൽ ഏ​​​പ്രി​​​ലി​​​നു​​​ ശേ​​​ഷ​​​മു​​​ള്ള ഇ​​​ടി​​​വ് 1865 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റേ​​​താ​​​ണ്.


മാ​​​ർ​​​ച്ച് 30ന് 39,944 ​​​കോ​​​ടി ഡോ​​​ള​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി. ഇ​​​പ്പോ​​​ൾ ഇ​​​ത് 38,079 കോ​​​ടി ഡോ​​​ള​​​ർ ആ​​​യി താ​​​ണു. രൂ​​​പ​​​യു​​​ടെ മൂ​​​ല്യം പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്താ​​​നു​​​ള്ള ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്കാ​​​യി ഡോ​​​ള​​​ർ വി​​​റ്റ​​​ഴി​​​ച്ച​​​താ​​​ണ് ഈ ​​​ഇ​​​ടി​​​വി​​​നു കാ​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.