വിലക്കയറ്റം കുതിച്ചു; 5.77 ശതമാനം
വിലക്കയറ്റം കുതിച്ചു; 5.77 ശതമാനം
Tuesday, July 17, 2018 12:33 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മൊ​​​ത്ത വി​​​ലസൂ​​​ചി​​​ക (ഡ​​​ബ്ല്യു​​​പി​​​ഐ) പ്ര​​​കാ​​​ര​​​വും രാ​​​ജ്യ​​​ത്തു വി​​​ല​​​ക്ക​​​യ​​​റ്റം കു​​​തി​​​ക്കു​​​ന്നു. മൊ​​​ത്തവി​​​ല സൂ​​​ചി​​​ക ആ​​​ധാ​​​ര​​​മാ​​​ക്കി​​​യു​​​ള്ള ജൂ​​​ണി​​​ലെ വി​​​ല​​​ക്ക​​​യ​​​റ്റം 5.77 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ത​​​ലേ ജൂ​​​ണി​​​ൽ 0.90 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. മേ​​​യ് മാ​​​സ​​​ത്തി​​​ൽ 4.43 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു വി​​​ല​​​ക്ക​​​യ​​​റ്റം.


ഭ​​​ക്ഷ്യ​​വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം ത​​​ലേ​​​മാ​​​സ​​​ത്തെ 1.6 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 1.8 ശ​​​ത​​​മാ​​​ന​​​മാ​​​യി കൂ​​​ടി. പ​​​ച്ച​​​ക്ക​​​റി വി​​​ല​​​ക്ക​​​യ​​​റ്റം 8.12 ശ​​​ത​​​മാ​​​ന​​​മാ​​​യി. ത​​​ലേ മാ​​​സം 2.51 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. ഇ​​​ന്ധ​​​നം - വൈ​​​ദ്യു​​​തി വി​​​ഭാ​​​ഗ​​​ത്തി​​​ലെ വി​​​ല​​​ക്ക​​​യ​​​റ്റം 11.22 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 16.18 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​തി​​​ച്ചു. പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല​​​വ​​​ർ​​​ധ​​​ന​​​യാ​​​ണു കാ​​​ര​​​ണം.ഉ​​​രു​​​ള​​​ക്കി​​​ഴ​​​ങ്ങി​​​ന്‍റെ വി​​​ല​​​ക്ക​​​യ​​​റ്റം 99.02 ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ ഉ​​​ള്ളി​​​യു​​​ടേ​​​ത് 18.25 ശ​​​ത​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.