ഫെ​ഡ​റ​ൽ ബാ​ങ്കിന്‍റെ അ​റ്റാ​ദാ​യ​മുയർന്നു
ഫെ​ഡ​റ​ൽ ബാ​ങ്കിന്‍റെ അ​റ്റാ​ദാ​യ​മുയർന്നു
Wednesday, July 18, 2018 12:59 AM IST
കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യത്തിൽ വർധന. ജ ൂൺ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ൽ അറ്റാദായം 25.01 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 262.71 കോ​​​ടി രൂ​​​പ​​​യായി. പ്ര​​​വ​​​ർ​​​ത്ത​​​നലാ​​​ഭം മു​​​ൻ​​​വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ലെ 557.86 കോ​​​ടി രൂ​​​പ​​​യെ അ​​​പേ​​​ക്ഷി​​​ച്ച് 602.92 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യും ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ ത്രൈ​​​മാ​​​സ​​​ത്തേ​​​ക്കു​​​ള്ള ഓ​​​ഡി​​​റ്റ് ചെ​​​യ്യാ​​​ത്ത പ്ര​​​വ​​​ർ​​​ത്ത​​​ന‌ഫ​​​ല​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ബാ​​​ങ്കി​​​ന്‍റെ ആ​​​കെ വ​​​രു​​​മാ​​​നം വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 10.74 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 2938.24 കോ​​​ടി രൂ​​​പ​​​യി​​​ലെ​​​ത്തി​​​.

അ​​​റ്റ പ​​​ലി​​​ശ വ​​​രു​​​മാ​​​നം 22.40 ശ​​​ത​​​മാ​​​ന​​​വും ആ​​​കെ ബി​​​സി​​​ന​​​സ് 19.40 ശ​​​ത​​​മാ​​​ന​​​വും വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​കെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ 16.07 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 1,11,241.85 കോ​​​ടി രൂ​​​പ​​​യി​​​ലും വാ​​​യ്പ​​​ക​​​ൾ 23.58 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 94,296.78 കോ​​​ടി രൂ​​​പ​​​യി​​​ലും എ​​​ത്തി​​​. എ​​​ൻ​​​ആ​​​ർ​​​ഇ നി​​​ക്ഷേ​​​പം 19.90 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​ച്ചു. 2,05,538.63 കോ​​​ടി രൂ​​​പ​​​യാ​​​ണ് ബാ​​​ങ്കി​​​ന്‍റെ ആ​​​കെ ബി​​​സി​​​ന​​​സ്.


ചെ​​​റു​​​കി​​​ട​ വാ​​​യ്പ​​​ക​​​ൾ 18.97 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന് 26,133 കോ​​​ടി രൂ​​​പ​​​യിലും ചെ​​​റു​​​കി​​​ട ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള വാ​​​യ്പ 16.74 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന് 18,681.34 കോ​​​ടി രൂ​​​പ​​​യി​​​ലും വ​​​ൻ​​​കി​​​ട കോ​​​ർ​​പ​​​റേ​​​റ്റു​​​ക​​​ൾ​​​ക്കാ​​​യു​​​ള​​​ള വാ​​​യ്പ​​​ക​​​ൾ 31.53 ശ​​​ത​​​മാ​​​നം എ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 41,001.79 കോ​​​ടി രൂ​​​പ​​​യി​​​ലുമെത്തി. കാ​​​ർ​​​ഷി​​​ക വാ​​​യ്പ​​​ക​​​ൾ 22 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 9,699 കോ​​​ടി രൂ​​​പ​​​യാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.