വ​ണ്ട​ർ​ലാ​യു​ടെ അ​റ്റാ​ദാ​യ​ത്തി​ൽ 27 ശ​ത​മാ​നം വ​ള​ർ​ച്ച
വ​ണ്ട​ർ​ലാ​യു​ടെ അ​റ്റാ​ദാ​യ​ത്തി​ൽ  27 ശ​ത​മാ​നം വ​ള​ർ​ച്ച
Wednesday, August 8, 2018 12:23 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ അ​​​മ്യൂ​​​സ്മെ​​​ന്‍റ് പാ​​​ർ​​​ക്കാ​​​യ വ​​​ണ്ട​​​ർ​​​ലാ ഹോ​​​ളി​​​ഡേ​​​യ്സ് ന​​ട​​പ്പു സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ൽ 32.97 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ കൈ​​​വ​​​രി​​​ച്ച 25.96 കോ​​​ടി രൂ​​​പ​​​യെ അ​​​പേ​​​ക്ഷി​​​ച്ച് 27 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ നേ​​​ടി​​​യ​​​ത്.

ക​​​ന്പ​​​നി​​​യു​​​ടെ മൊ​​​ത്തവ​​​രു​​​മാ​​​നം 106.11 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം ഇ​​​ത് 105.43 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ ബം​​​ഗ​​​ളൂ​​​രു, കൊ​​​ച്ചി, ഹൈ​​​ദ​​​രാ​​​ബാ​​​ദ് അ​​​മ്യൂ​​​സ്മെ​​​ന്‍റ് പാ​​​ർ​​​ക്കു​​​ക​​​ളു​​​ടെ സം​​​ഭാ​​​വ​​​ന 103.25 കോ​​​ടി രൂ​​​പ​​​യും റി​​​സോ​​​ർ​​​ട്ടി​​​ന്‍റേ​​​ത് 2.86 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ്.

സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ൽ പാ​​​ർ​​​ക്കു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ആ​​​റു​ ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ചു. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ഹൈ​​​ദ​​​രാ​​​ബാ​​​ദ് പാ​​​ർ​​​ക്ക് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യ വ​​​ള​​​ർ​​​ച്ച 22 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.​ വ​​​ണ്ട​​​ർ​​​ലാ റി​​​സോ​​​ർ​​​ട്ടി​​​ൽ ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ 45 ശ​​​ത​​​മാ​​​നം മു​​​റി​​​ക​​​ൾ വി​​​റ്റ​​​ഴി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു.


ആ​​​ദ്യ പാ​​​ദ​​​ത്തി​​​ലെ പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ തി​​​ക​​​ഞ്ഞ സം​​​തൃ​​​പ്തി​​​യാ​​​ണു​​​ള്ള​​​തെ​​​ന്ന് വ​​​ണ്ട​​​ർ​​​ലാ ഹോ​​​ളി​​​ഡേ​​​യ്സ് ജോ​​​യി​​​ന്‍റ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ർ​​​ജ് ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു. കൊ​​​ച്ചി പാ​​​ർ​​​ക്ക് സ​​​ന്ദ​​​ർ​​​ശ​​​ക​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലു​​​ണ്ടാ​​​യ നേ​​​രി​​​യ വ്യ​​​തി​​​യാ​​​നം വ​​​രും കാ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ക​​​ത്തി​​​യെ​​​ടു​​​ക്കാ​​​നാ​​​വു​​​മെ​​​ന്നും കൂ​​​ടു​​​ത​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ വ​​​ണ്ട​​​ർ​​​ലാ​​​യു​​​ടെ അ​​​മ്യൂ​​​സ്മെ​​​ന്‍റ് പാ​​​ർ​​​ക്കു​​​ക​​​ൾ​​​ക്ക് ക​​​ഴി​​​യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.