കാ​ല​വ​ർ​ഷ​ക്കെ​ടു​തി​: സ​ഹാ​യം ആവശ്യമുള്ളവർക്കായി ഒ​രു വി​ഹി​തം മാ​റ്റി​വ​യ്ക്ക​ണം: മു​ഖ്യ​മ​ന്ത്രി
കാ​ല​വ​ർ​ഷ​ക്കെ​ടു​തി​: സ​ഹാ​യം ആവശ്യമുള്ളവർക്കായി ഒ​രു വി​ഹി​തം മാ​റ്റി​വ​യ്ക്ക​ണം: മു​ഖ്യ​മ​ന്ത്രി
Thursday, August 9, 2018 11:01 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണം ആ​​​ഘോ​​​ഷി​​​ക്കു​​​മ്പോ​​​ൾ കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യു​​​ടെ ഇ​​​ര​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​ൻ ഒ​​​രു വി​​​ഹി​​​തം മാ​​​റ്റിവ​​​യ്ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും ത​​​യാ​​​റാ​​​വ​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. സ​​​പ്ലൈ​​​കോ​​​യു​​​ടെ ഓ​​​ണം ബ​​​ക്രീ​​​ദ് മെ​​​ട്രോ ഫെ​​​യ​​​റി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം പു​​​ത്ത​​​രി​​​ക്ക​​​ണ്ടം മൈ​​​താ​​​ന​​​ത്ത് നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​ല​​​ക്കു​​​റ​​​വി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ന​​​ല്കാ​​​ൻ ഓ​​​ണം, ബ​​​ക്രീ​​​ദ് കാ​​​ല​​​ത്ത് കേ​​​ര​​​ള​​​ത്തി​​​ൽ 8,000 ച​​​ന്ത​​​ക​​​ളാ​​​ണ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. കു​​​ടും​​​ബ​​​ശ്രീ​​​യും ഓ​​​ണം ബ​​​ക്രീ​​​ദ് ഫെ​​​യ​​​റു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​വു​​​ന്നു​​​ണ്ട്. അ​​​വ​​​ർ നേ​​​രി​​​ട്ട് വില്​​​പ​​​ന ന​​​ട​​​ത്തു​​​ന്പോ​​​ൾ സ​​​ബ്സി​​​ഡി ന​​​ല്കാ​​​നാ​​​വി​​​ല്ല. കു​​​ടും​​​ബ​​​ശ്രീ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന പ​​​ച്ച​​​ക്ക​​​റി ഹോ​​​ർ​​​ട്ടി​​​കോ​​​ർ​​​പ് വാ​​​ങ്ങി സ​​​പ്ലൈ​​​കോ സ്റ്റാ​​​ളു​​​ക​​​ളി​​​ലൂ​​​ടെ വി​​​ൽ​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. ഇ​​​തി​​​ലൂ​​​ടെ കൃ​​​ഷി ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് ന്യാ​​​യ​​​വി​​​ല ന​​​ല്​​​കു​​​ന്ന​​​തി​​​നൊ​​​പ്പം ഗു​​​ണ​​​ഭോ​​​ക്താ​​​വി​​​ന് കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്ക് സാ​​​ധ​​​നം ല​​​ഭി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


സാ​​​ധാ​​​ര​​​ണ സ​​​ബ്സി​​​ഡി നല്​​​കു​​​ന്ന 13 ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മെ ബി​​​രി​​​യാ​​​ണി അ​​​രി, പാ​​​യ​​​സ​​​ക്കൂ​​​ട്ട്, ശ​​​ർ​​​ക്ക​​​ര തു​​​ട​​​ങ്ങി​​​യ സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കും സ​​​ബ്സി​​​ഡി നല്​​​കു​​​മെ​​​ന്ന് ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി പി. ​​​തി​​​ലോ​​​ത്ത​​​മ​​​ൻ പ​​​റ​​​ഞ്ഞു.

വി.​​​എ​​​സ്. ശി​​​വ​​​കു​​​മാ​​​ർ എം​​​എ​​​ൽ​​​എ ആ​​​ദ്യ വി​​​ല്​​​പ​​​ന ന​​​ട​​​ത്തി. ഭ​​​ക്ഷ്യ​​​പൊ​​​തു​​​വി​​​ത​​​ര​​​ണ സെ​​​ക്ര​​​ട്ട​​​റി മി​​​നി ആ​​​ന്‍റ​​​ണി, സ​​​പ്ലൈ​​​കോ എം​​​ഡി എം എ​​​സ്.​​​ ജ​​​യ, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ഡോ. ​​​ന​​​ര​​​സിം​​​ഗു​​​ഗാ​​​രി ടി. ​​​എ​​​ൽ. റെ​​​ഡ്ഡി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.