വ്യവസായ സൂചികയിൽ കുതിപ്പ്
Friday, August 10, 2018 11:14 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വ്യ​​​വ​​​സാ​​​യ ഉ​​​ത്​​​പാ​​​ദ​​​ന​​​സൂ​​​ചി​​​ക(​​ഐ​​​ഐ​​​പി)​​​യി​​​ൽ വ​​​ൻ​​​കു​​​തി​​​പ്പ്: ജൂ​​​ണി​​​ൽ ഐ​​​ഐ​​​പി ഏ​​​ഴു ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്നു.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഈ ​​​സ​​​മ​​​യ​​​ത്തു ഫാ​​​ക്‌​​​ട​​​റി ഉ​​​ത്​​​പാ​​​ദ​​​നം കു​​​റ​​​ഞ്ഞുപോ​​​യി​​​രു​​​ന്നു. ഖ​​​ന​​​നം, വൈ​​​ദ്യു​​​തി ഉ​​ത്​​​പാ​​​ദ​​​നം എ​​​ന്നി​​​വ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജൂ​​​ണി​​​ൽ നാ​​​മ​​​മാ​​​ത്ര വ​​​ള​​​ർ​​​ച്ച​​​യേ കാ​​​ണി​​​ച്ചി​​​രു​​​ന്നു​​​ള്ളൂ. ക​​​റ​​​ൻ​​​സി റ​​​ദ്ദാ​​​ക്ക​​​ലി​​​നെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ വ്യ​​​വ​​​സാ​​​യി​​​ക​​മാ​​​ന്ദ്യ​​​മാ​​​യി​​​രു​​​ന്നു കാ​​​ര​​​ണം. ത​​​ലേ വ​​​ർ​​​ഷ​​​ത്തെ അ​​​ടി​​​സ്ഥാ​​​നം വ​​​ള​​​രെ താ​​​ഴെ​​​യാ​​​യ​​​തു​​​കൊ​​​ണ്ട് ഇ​​​ക്കൊ​​​ല്ലം ശ​​​രാ​​​ശ​​​രി വ​​​ള​​​ർ​​​ച്ച വ​​​ന്ന​​​പ്പോ​​​ൾപോ​​​ലും മി​​​ക​​​ച്ച​​​താ​​​ണെ​​​ന്നു ധാ​​​ര​​​ണ പ​​​ര​​​ത്താ​​​നാ​​​യി. ഫാ​​​ക്‌​​​ട​​​റി ഉ​​ത്പാ​​​ദ​​​നം 6.9 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്നു. ത​​​ലേ ജൂ​​​ണി​​​ൽ അ​​​ത് 0.7 ശ​​​ത​​​മാ​​​നം കു​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.


മേ​​​യി​​​ലെ ഐ​​​ഐ​​​പി വ​​​ള​​​ർ​​​ച്ച 3.9 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി. നേ​​​ര​​​ത്തെ പ​​​റ​​​ഞ്ഞ​​​ത് 3.2 ശ​​​ത​​​മാ​​​നം എ​​​ന്നാ​​​ണ്. ഏ​​​പ്രി​​​ൽ - ജൂ​​​ൺ ഐ​​​ഐ​​​പി വ​​​ള​​​ർ​​​ച്ച 5.2 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.