വാഹനവായ്പാ സൗകര്യമൊരുക്കി ബിഎംഡബ്ല്യു
വാഹനവായ്പാ സൗകര്യമൊരുക്കി ബിഎംഡബ്ല്യു
Friday, August 10, 2018 11:14 PM IST
ന്യൂ​ഡ​ൽ​ഹി: ബി​എം​ഡ​ബ്ല്യു വാ​ഹ​നം സ്വ​ന്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി ഫി​നാ​ൻ​സ് സൗ​ക​ര്യ​മൊ​രു​ക്കി ബി​എം​ഡ​ബ്ല്യു ഇ​ന്ത്യ. 360 ഡി​ഗ്രി പ്രോ​ഗ്രാം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ രാ​ജ്യ​ത്തെ​വി​ടെ​യും ബി​എം​ഡ​ബ്ല്യു വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് 7.99 ശ​ത​മാ​നം വാ​ർ​ഷി​ക പ​ലി​ശ​യി​ൽ വാ​ഹ​ന​വാ​യ്പ ല​ഭി​ക്കും. ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച എ​ല്ലാ ബി​എം​ഡ​ബ്ല്യു വാ​ഹ​ന​ങ്ങ​ൾ​ക്കും വാ​യ്പാ​സൗ​ക​ര്യ​മു​ണ്ട്.

ബി​എം​ഡ​ബ്ല്യു​വി​ന്‍റെ അം​ഗീ​കൃ​ത ഷോ​റൂ​മു​ക​ളി​ൽ​നി​ന്ന് ഈ ​മാ​സം മു​ത​ൽ സെ​പ്റ്റം​ബ​ർ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വാ​ഹ​നം വാ​ങ്ങു​ന്ന​വ​ർ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.


പ്രീ​മി​യം ഉ​ത്പ​ന്ന​ങ്ങ​ളും സ​ർ​വീ​സു​ക​ളു​മാ​യി ഉ​പ​യോ​ക്താ​ക്ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ എ​ത്താ​നാ​ണ് ബി​എം​ഡ​ബ്ല്യു ശ്ര​മി​ക്കു​ന്ന​ത്. ആ​ഡം​ബ​ര വാ​ഹ​ന​മെ​ങ്കി​ലും വി​ശ്വാ​സ​യോ​ഗ്യ​മാ​യ ഇ​എം​ഐ വ്യ​വ​സ്ഥ​യി​ലാ​ണ് 360 ഡി​ഗ്രി ഫി​നാ​ൻ​സ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ബി​എം​ഡ​ബ്ല്യു ഗ്രൂ​പ്പ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ വി​ക്രം പ​വ പ​റ​ഞ്ഞു. ബി​എം​ഡ​ബ്ല്യു ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ് ഇ​ന്ത്യ​യാ​ണ് വാ​ഹ​നം വാ​ങ്ങു​ന്ന​തി​നാ​യി വാ​യ്പ ന​ല്കു​ക. കു​റ​ഞ്ഞ ഡൗ​ൺ പേ​മെ​ന്‍റ്, ആ​ർ​ക്കും പ​ര്യാ​പ്ത​മാ​യ പേ​മെ​ന്‍റ് പ്ലാ​നു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ത​ങ്ങ​ൾ ന​ല്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.