ഹൃദ്രോഗ മരുന്നിൽ കാൻസർ ഉണ്ടാക്കുന്ന ഘടകം ചേർന്നു
Saturday, August 11, 2018 10:50 PM IST
ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ് ക​ന്പ​നി ഉ​ണ്ടാ​ക്കി ന​ല്​കി​യ ഔ​ഷ​ധഘ​ട​ക​ത്തി​ൽ കാ​ൻ​സ​ർ ഉ​ണ്ടാ​ക്കു​ന്ന ഘ​ട​ക​വും. ഒ​രു​ ഡ​സ​നി​ലേ​റെ ക​ന്പ​നി​ക​ൾ പു​റ​ത്തി​റ​ക്കി​യ മ​രു​ന്നു പി​ൻ​വ​ലി​ക്കേ​ണ്ടി​വ​ന്നു.

ഹൃ​ദ്രോ​ഗ ചി​കി​ത്സ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വ​ൽ​സാ​ർ​ടാ​ൻ എ​ന്ന മ​രു​ന്നാ​ണ് പി​ൻ​വ​ലി​ക്കേ​ണ്ടി​വ​ന്ന​ത്. നൊ​വാ​ർ​ടി​സ് എ​ന്ന സ്വി​സ് മ​രു​ന്നു​ക​ന്പ​നി വി​ക​സി​പ്പി​ച്ച് ഡി​യോ​വാ​ൻ എ​ന്ന പേ​രി​ൽ വി​റ്റി​രു​ന്നു. ഇ​പ്പോ​ൾ പേ​റ്റ​ന്‍റ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നാ​ൽ മ​റ്റു ക​ന്പ​നി​ക​ൾ ഇ​തു നി​ർ​മി​ച്ചു വി​ൽ​ക്കു​ന്നു.

വ​ൽ​സാ​ർ​ടാ​നി​ൽ കാ​ൻ​സ​റു​ണ്ടാ​ക്കു​ന്ന ഘ​ട​കം ക​ണ്ട​തി​നാ​ൽ ചൈ​ന​യി​ൽ​നി​ന്നു​ള്ള വ​ൽ​സാ​ർ​ടാ​ൻ ഇ​റ​ക്കു​മ​തി ഇ​ന്ത്യ നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.


ഇ​തി​ൽ എ​ൻ നൈ​ട്രോ​സോ ഡൈ​മെ​ഥി​ല​മീ​ൻ (എ​ൻ​ഡി​എം​എ) എ​ന്ന ഘ​ട​കം ഉ​ള്ള​താ​ണു പ്ര​ശ്നം. ഇ​തു കാ​ൻ​സ​ർ ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. ചൈ​ന​യി​ലെ ഷെ​ജി​യാം​ഗ് ഹ്വാ​ഹൈ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് എ​ന്ന ക​ന്പ​നി നി​ർ​മി​ച്ചു ന​ല്​കി​യ വ​ൽ​സാ​ർ​ടാ​നി​ലാ​ണ് ഈ ​മാ​യം ചേ​ർ​ന്ന​ത്. ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ള​ട​ക്കം ഷെ​ജി​യാം​ഗി​ൽ​നി​ന്ന് വ​ൽ​സാ​ർ​ടാ​ൻ വാ​ങ്ങി​യ എ​ല്ലാ​വ​ർ​ക്കും ഉ​ത്പ​ന്നം പി​ൻ​വ​ലി​ക്കേ​ണ്ടി​വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.