ആനന്ദ് ബജാജ് അന്തരിച്ചു
ആനന്ദ് ബജാജ് അന്തരിച്ചു
Saturday, August 11, 2018 10:50 PM IST
മുംബൈ: ബ​ജാ​ജ് ഇ​ല​ക്‌​ട്രി​ക്ക​ൽ​സി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ആ​ന​ന്ദ് ബ​ജാ​ജ് (41) ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നു നി​ര്യാ​ത​നാ​യി. ക​മ്പ​നി ചെ​യ​ർ​മാ​ൻ ശേ​ഖ​ർ ബ​ജാ​ജി​ന്‍റെ പു​ത്ര​നാ​ണ്. ഗ്രീ​ൻ പീ​സ് സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​ൻ​കൂ​ടി​യാ​ണ് ആ​ന​ന്ദ്.

ശേ​ഖ​ർ ബ​ജാ​ജി​ന്‍റെ​യും കി​ര​ണി​ന്‍റെ​യും മ​ക​നാ​യി 1977 മേ​യ് 18നാ​യി​രു​ന്നു ആ​ന​ന്ദ് ജ​നി​ച്ച​ത്. 1999ൽ ​പി​താ​വി​ന്‍റെ ക​മ്പ​നി​യു​ടെ ര​ഞ്ച​ൻ​ഗാ​വി​ലെ ഹൈ ​മാ​സ്റ്റ് മാ​നു​ഫാ​ക്ച​റിം​ഗ് ആ​ൻ​ഡ് ഗാ​ൽ​വ​നൈ​സിം​ഗ് പ്ലാ​ന്‍റി​ൽ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി പ​ത്തൊ​ന്പ​താം വ​യ​സി​ൽ ഒൗ​ദ്യോ​ഗി​ക ജീ​വി​തം തു​ട​ങ്ങി. തു​ട​ർ​ന്ന് 2005ൽ ​സ്പെ​ഷ​ൽ അ​സൈ​ൻ​മെ​ന്‍റി​ൽ ജ​ന​റ​ൽ മാ​നേ​ജ​റാ​യി. ആ​ന​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ജാ​ജി​ന്‍റെ ക​യ​റ്റു​മ​തി വി​ഭാ​ഗ​മാ​യ ബ​ജാ​ജ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലി​മി​റ്റ​ഡ് മി​ക​ച്ച മു​ന്നേ​റ്റം കാ​ഴ്ച​വ​ച്ചു. 2006ൽ ​ബ​ജാ​ജ് ഇ​ല​ക്‌​ട്രി​ക്ക​ൽ​സി​ന്‍റെ ബോ​ർ​ഡ് അം​ഗ​മാ​യി. 2012ൽ ​ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി. ര​ണ്ടു മാ​സം മു​ന്പാ​ണ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.