ഭൂഷണ്‌ പവര്‌ വാങ്ങാൻ ജെഎസ്ഡബ്ല്യു സ്റ്റീൽ
ഭൂഷണ്‌ പവര്‌ വാങ്ങാൻ ജെഎസ്ഡബ്ല്യു സ്റ്റീൽ
Wednesday, August 15, 2018 12:35 AM IST
മും​ബൈ: ഭൂ​ഷ​ണ്‌ പ​വ​ർ ആ​ൻ​ഡ് സ്റ്റീ​ൽ വാ​ങ്ങാ​ൻ 19,700 കോ​ടി രൂ​പ മു​ട​ക്കാ​ൻ ത​യാ​റെ​ന്ന് ജെ​എ​സ്ഡ​ബ്ല്യു സ്റ്റീ​ൽ. ടാ​റ്റാ സ്റ്റീ​ലും ലി​ബേ​ർ​ട്ടി ഹൗ​സും മു​ന്നോ​ട്ടു​വ​ച്ച തു​ക​യി​ലും കൂ​ടു​ത​ലാ​ണി​ത്. ഭൂ​ഷ​ൺ പ​വ​ർ വാ​ങ്ങു​ന്ന​തി​നു​ള്ള സ​മ്മ​ത​പ​ത്രം സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു.

ക​ട​ക്കെ​ണി​യി​ൽ അ​ക​പ്പെ​ട്ട ഭൂ​ഷ​ൺ പ​വ​ർ വാ​ങ്ങു​ന്ന​തി​ന് 11,000 കോ​ടി രൂ​പ​യാ​യി​രു​ന്നു ജെ​എ​സ്ഡ​ബ്ല്യു മു​ന്പ് സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. ടാ​റ്റാ സ്റ്റീ​ലും ലി​ബേ​ർ​ട്ടി ഹൗ​സും യ​ഥാ​ക്ര​മം 17,000 കോ​ടി രൂ​പ​യും 18,500 കോ​ടി രൂ​പ​യും വാ​ഗ്ദാ​നം ചെ​യ്തു. എ​ന്നാ​ൽ, ഈ ​തു​ക പ​ര്യാ​പ്ത​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി എ​ൻ​സി​എ​ൽ​ടി (നാ​ഷ​ണ​ൽ ക​മ്പ​നി ലോ ​ട്രൈ​ബ്യൂ​ണ​ൽ) വീ​ണ്ടും ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.