ഇറക്കുമതി കുതിച്ചു; വ്യാപാര കമ്മിയും
ഇറക്കുമതി കുതിച്ചു; വ്യാപാര കമ്മിയും
Wednesday, August 15, 2018 12:35 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജൂ​​​ലൈ​​​യി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി 14.32 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 2,577 കോ​​​ടി ഡോ​​​ള​​​റാ​​​യി. എ​​​ന്നാ​​​ൽ, ഇ​​​റ​​​ക്കു​​​മ​​​തി 28.84 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച​​​തു​​കൊ​​​ണ്ടു വി​​​ദേ​​​ശ വ്യാ​​​പാ​​​ര​​​ക​​​മ്മി 1802 കോ​​​ടി ഡോ​​​ള​​​റി​​​ലേ​​​ക്കു വ​​​ർ​​​ധി​​​ച്ചു. സ്വ​​​ർ​​​ണ ഇ​​​റ​​​ക്കു​​​മ​​​തി 41 ശ​​​ത​​​മാ​​​നം കൂ​​​ടി 296 കോ​​​ടി ഡോ​​​ള​​​റാ​​​യി.

പെ​​​ട്രോ​​​ളി​​​യം ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ (30.08 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന), രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ (19.89), സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും ര​​​ത്ന​​​ങ്ങ​​​ളും (24.62) എ​​​ന്നി​​​വ​​​യാ​​​ണു ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന കാ​​​ണി​​​ച്ച ക​​​യ​​​റ്റു​​​മ​​​തി വി​​​ഭ​​​വ​​​ങ്ങ​​​ൾ.

ജൂ​​​ലൈ​​​യി​​​ലെ മൊ​​​ത്തം ഇ​​​റ​​​ക്കു​​​മ​​​തി 28.81 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 4379 കോ​​​ടി ഡോ​​​ള​​​റി​​​ലെ​​​ത്തി. പെ​​​ട്രോ​​​ളി​​​യം ഇ​​​റ​​​ക്കു​​​മ​​​തി 57.4 ശ​​​ത​​​മാ​​​ന​​​വും ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഉ​​​ത്​​​പ​​​ന്ന ഇ​​​റ​​​ക്കു​​​മ​​​തി 26.42 ശ​​​ത​​​മാ​​​ന​​​വും യ​​​ന്ത്ര​​​ഇ​​​റ​​​ക്കു​​​മ​​​തി 30.59 ശ​​​ത​​​മാ​​​ന​​​വും വ​​​ർ​​​ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.