ഇൻഷ്വറൻസ് വേഗം തീർപ്പാക്കണം: ഐആർഡിഎ
ഇൻഷ്വറൻസ് വേഗം തീർപ്പാക്കണം: ഐആർഡിഎ
Saturday, August 18, 2018 8:30 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​ള​​​​യ​​​​ദു​​​​രി​​​​ത​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക്ലെ​​​​യി​​​​മു​​​​ക​​​​ൾ വേ​​​​ഗം തീ​​​​ർ​​​​പ്പാ​​​​ക്കി​​​​ക്കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നു നി​​​​ർ​​​​ദേ​​​​ശം. ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് അ​​​​ഥോ​​​​റി​​​​റ്റി (ഐ​​​​ആ​​​​ർ​​​​ഡി​​​​എ) ആ​​​​ണ് നി​​​​ർ​​​​ദേ​​​​ശം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്.

ക്ലെ​​​​യിം തീ​​​​ർ​​​​പ്പാ​​​​ക്ക​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​വും ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​വും ല​​​​ഘൂ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഐ​​​​ആ​​​​ർ​​​​ഡി​​​​എ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. 2015-ലെ ​​​​ചെ​​​​ന്നൈ പ്ര​​​​ള​​​​യ​​​​സ​​​​മ​​​​യ​​​​ത്തു കൈ​​​​ക്കൊ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മം പാ​​​​ലി​​​​ക്കാ​​​​നാ​​​​ണ് ഐ​​​​ആ​​​​ർ​​​​ഡി​​​​എ പ​​​​റ​​​​ഞ്ഞ​​​​ത്. അ​​​​ന്ന് 15 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം ക്ലെ​​​​യിം അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ തീ​​​​ർ​​​​പ്പാ​​​​ക്കി​​​​യി​​​​രു​​​​ന്നു.


നൂ​​​​റു​​​​ക‍ണ​​​​ക്കി​​​​നു പേ​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു​​​​പേ​​​​ർ ഭ​​​​വ​​​​ന​​​​ര​​​​ഹി​​​​ത​​​​രാ​​​​കു​​​​ക​​​​യും ചെ​​​​യ്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​നി​​​​ർ​​​​ദേ​​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.