സൗ​ജ​ന്യയാ​ത്ര മെ​ട്രോ​ അ​വ​സാ​നി​പ്പി​ച്ചു
സൗ​ജ​ന്യയാ​ത്ര മെ​ട്രോ​ അ​വ​സാ​നി​പ്പി​ച്ചു
Monday, August 20, 2018 11:06 PM IST
കൊ​​ച്ചി: പ്ര​​ള​​യ​​ത്തെ​ത്തു​​ട​​ർ​​ന്ന് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ സൗ​​ജ​​ന്യ​യാ​​ത്ര അ​​വ​​സാ​​നി​​പ്പി​​ച്ച​​താ​​യി കൊ​​ച്ചി മെ​​ട്രോ റെ​​യി​​ൽ ലി​​മി​​റ്റ​​ഡ് (​കെ​എം​​ആ​​ർ​​എ​​ൽ). 16 മു​​ത​​ലാ​​ണ് കൊ​​ച്ചി മെ​​ട്രോ​​യി​​ൽ സൗ​​ജ​​ന്യയാ​​ത്ര അ​​നു​​വ​​ദി​​ച്ചി​​രു​​ന്ന​​ത്.

മൂ​​ന്നു ല​​ക്ഷ​​ത്തി​ല​ധി​കം യാ​​ത്ര​​ക്കാ​​ർ 16ന് ​വൈ​​കു​ന്നേ​രം നാ​​ലു മു​​ത​​ൽ ഇ​​ന്ന​​ലെ രാ​​ത്രി​ വ​​രെ കൊ​​ച്ചി മെ​​ട്രോ​​യി​​ലൂ​​ടെ സൗ​​ജ​​ന്യ​​മാ​​യി യാ​ത്ര​ചെ​യ്ത് ല​​ക്ഷ്യ​സ്ഥാ​​ന​​ങ്ങ​​ളി​​ൽ എ​​ത്തി​​യെ​ന്ന് ക​​ണ​​ക്കാ​​ക്കു​​ന്ന​​തായി കെ​എം​​ആ​​ർ​​എ​​ൽ എം​​ഡി എ​പി​​എം മു​​ഹ​​മ്മ​​ദ് ഹ​​നീ​​ഷ് പ​​റ​​ഞ്ഞു. ആ​​ലു​​വ​​യി​​ൽ​നി​​ന്നു കൊ​​ച്ചി ന​​ഗ​​ര​​ത്തി​​ലേ​​ക്ക് എ​​ത്തു​​ന്ന​​തി​​നു മ​​റ്റ് ഗ​​താ​​ഗ​​തമാ​​ർ​​ഗ​ങ്ങ​​ൾ എ​​ല്ലാം അ​​ട​​ഞ്ഞ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് മെ​ട്രോ സൗ​​ജ​​ന്യ​​യാ​​ത്ര അ​​നു​​വ​​ദി​​ച്ച​​ത്.


മു​​ട്ടം മെ​​ട്രോ​ യാ​​ർ​​ഡി​​ലെ വെ​​ള്ള​​ക്കെ​​ട്ടി​നേ​ത്തു​ട​ർ​ന്ന് 16ന് ​​ഏ​​താ​​നും മ​​ണി​​ക്കൂ​​ർ സ​​ർ​​വീ​​സ് നി​​ർ​​ത്തി​​വ​​ച്ചി​​രു​​ന്നു. പി​​ന്നീ​​ട് സ​​ർ​​വീ​​സ് പു​​ന​​രാ​​രം​​ഭി​​ച്ചെ​​ങ്കി​​ലും വേ​​ഗം കു​​റ​​ച്ചാ​​ണ് ഓ​​ടി​​ച്ച​ത്. ഇ​​പ്പോ​​ൾ പ​​ര​​മാ​​വ​​ധി വേ​​ഗം മ​​ണി​​ക്കൂ​​റി​​ൽ 25 കി​​ലോ​മീ​​റ്റ​​റാ​​ണ്. നേ​​ര​​ത്തെ എ​​ട്ടു മി​​നി​​റ്റ് ഇ​​ട​​വി​​ട്ട് സ​​ർ​​വീ​​സ് ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രു​​ന്ന മെ​​ട്രോ 16 മു​​ത​​ൽ 25-35 മി​​നി​റ്റ് ഇ​​ട​​വി​​ട്ടാ​​ണ് സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. നേ​​ര​​ത്തെ 11 ​ട്രെ​​യി​​നു​​ക​​ൾ സ​​ർ​​വീ​​സ് ന​​ട​​ത്തി​​യി​​രു​​ന്ന​​ത് ഇ​​പ്പോ​​ൾ എ​​ട്ടാ​​യി കു​​റ​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.