സ്റ്റെർലൈറ്റ്: ഹർജി പരിഗണിച്ചില്ല
സ്റ്റെർലൈറ്റ്: ഹർജി പരിഗണിച്ചില്ല
Monday, August 20, 2018 11:10 PM IST
ന്യൂ​ഡ​ൽ​ഹി: തൂ​ത്തു​ക്കു​ടി​യി​ലെ സ്റ്റെ​ർ​ലൈ​റ്റ് ക​ന്പ​നി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് ക​ന്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചു. സ്റ്റെ​ർ​ലൈ​റ്റ് ക​ന്പ​നി അ​ട​ച്ചുപൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​നെ​തി​രേ പോ​ലീ​സ് നടത്തിയ വെ​ടി​വ​യ്പി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 102 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രാ​ണ് ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

എ​ന്നാ​ൽ, ഹ​ർ​ജി അ​തി​ന്‍റെ മെ​റി​റ്റ് പ്ര​കാ​രം ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽത​ന്നെ പ​രി​ഗ​ണി​ക്കു​മെ​ന്നും ക​ന്പ​നി​യു​ടെ ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ന്‍റെ പ​രി​പാ​ല​നം സം​ബ​ന്ധി​ച്ച് ട്രൈ​ബ്യൂ​ണ​ൽ ത​ന്നെ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ആ​ർ.​എ​ഫ്. ന​രി​മാ​ൻ, ഇ​ന്ദു മ​ൽ​ഹോ​ത്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. മേ​യ് 22ന് ​ന​ട​ന്ന വെ​ടി​വ​യ്പി​നെത്തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ന്പ​നി അ​ട​ച്ചു പൂ​ട്ടി​യി​രു​ന്നു. ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് സ്റ്റെ​ർ​ലൈ​റ്റ് ക​ന്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഭ​ര​ണ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചുകൊ​ണ്ട് ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.