കേരളത്തിനു നല്കിയ 89,540 ടണ്‍ അരി സൗജന്യം: കേ​ന്ദ്ര ഭ​ക്ഷ്യമ​ന്ത്രി പസ്വാൻ
കേരളത്തിനു നല്കിയ  89,540 ടണ്‍ അരി സൗജന്യം:  കേ​ന്ദ്ര ഭ​ക്ഷ്യമ​ന്ത്രി പസ്വാൻ
Tuesday, August 21, 2018 11:22 PM IST
ന്യൂ​ഡ​ൽ​ഹി: ദു​രി​ത കാ​ല​ത്ത് കേ​ര​ള​ത്തി​നു സ​ഹാ​യ​മാ​യി നല്​കി​യ 89,540 ട​ണ്‍ അ​രി സൗ​ജ​ന്യ​മാ​ണെ​ന്നു കേ​ന്ദ്ര ഭ​ക്ഷ്യമ​ന്ത്രി റാം ​വി​ലാ​സ് പ​സ്വാ​ൻ. മ​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട​ത് അ​നു​സ​രി​ച്ചു ഒ​രു മാ​സ​ത്തേ​ക്കു അ​രി സൗ​ജ​ന്യ​മാ​യി ന​ല്കും. ഇ​തി​നും പ​ണം ഈ​ടാ​ക്കി​ല്ലെ​ന്നും മ​ന്ത്രി ഒ​രു വാ​ർ​ത്താ ചാ​ന​ലി​നോ​ടു പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന് ന​ല്​കി​യ അ​രി​ക്ക് 233 കോ​ടി രൂ​പ ന​ല്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു സം​സ്ഥാ​ന ഭ​ക്ഷ്യസു​ര​ക്ഷാ വ​കു​പ്പി​ന് ക​ത്തു ന​ല്​കി​യി​രു​ന്നു. ഒ​രു കി​ലോ അ​രി​ക്ക് 25 രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ് 233 കോ​ടി രൂ​പ ക​ണ​ക്കാ​ക്കി​യ​ത്. പ​ണം പി​ന്നീ​ട് ന​ല്​കി​യാ​ൽ മ​തി​യെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​മാ​ണ് കേ​ന്ദ്ര ഭ​ക്ഷ്യ മ​ന്ത്രി പി​ന്നീ​ട് തി​രു​ത്തി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ന് ന​ൽ​കു​ന്ന അ​ധി​ക അ​രി​വി​ഹി​തം സൗ​ജ​ന്യ​മാ​ണെ​ന്ന് പ​സ്വാ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.