കേരളത്തിനു ഭക്ഷ്യസംസ്കരണ മന്ത്രാലയം എല്ലാ സഹായവും നല്കും: മന്ത്രി ഹർസിമ്രത് കൗർ
കേരളത്തിനു ഭക്ഷ്യസംസ്കരണ മന്ത്രാലയം  എല്ലാ സഹായവും നല്കും: മന്ത്രി ഹർസിമ്രത് കൗർ
Tuesday, August 21, 2018 11:22 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​ക്കെ​ടു​തി നേ​രി​ടു​ന്ന കേ​ര​ള​ത്തി​നു ഭ​ക്ഷ്യസം​സ്ക​ര​ണ മ​ന്ത്രാ​ല​യം എ​ല്ലാ സ​ഹാ​യ​വും നല്​കു​മെ​ന്നു കേ​ന്ദ്ര ഭ​ക്ഷ്യസം​സ്ക​ര​ണ വ​കു​പ്പു മ​ന്ത്രി ഹ​ർ​സി​മ്ര​ത് കൗ​ർ ബാ​ദ​ൽ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു.

അ​ടി​യ​ന്ത​ര​മാ​യി ബേ​ബി ഫു​ഡു​ക​ൾ വലിയ തോതിൽ വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​താ​യി മ​ന്ത്രി അ​റി​യി​ച്ചു. ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന രാ​ജ്യ​ത്തെ പ്ര​മു​ഖ ഭ​ക്ഷ്യ​സം​സ്ക​ര​ണ ക​ന്പ​നി​ക​ളു​ടെ യോ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു. വി​ത​ര​ണം ചെ​യ്ത​തി​നു പു​റ​മേ ബി​സ്ക​റ്റ്, കു​ടി​വെ​ള്ളം , ഓ​ട്സ്, മാ​ഗി, ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ കൂ​ടു​ത​ലാ​യി ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ത്തി​ക്കു​മെ​ന്ന് ക​ന്പ​നി​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

ഐ​ടി​സി, കൊക്ക​കോ​ള, പെ​പ്സികോ, നെ​സ്‌ലെ, ബ്രി​ട്ടാ​നി​യ, മാ​രി തു​ട​ങ്ങി​യ പ്ര​മു​ഖ ക​ന്പ​നി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.


കമ്പനികൾ ചെയ്തത്

കൊ​ക്ക​കോ​ള: 1.4 ല​ക്ഷം ലി​റ്റ​ർ കു​പ്പി​വെ​ള്ളം എ​ത്തി​ച്ചു. ഒ​രു ല​ക്ഷം ലി​റ്റ​ർ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ത്തി​ക്കും. 20,000 ബോ​ട്ടി​ലു​ക​ൾ ഇ​ന്നുത​ന്നെ​യെ​ത്തി​ക്കും.

ബ്രി​ട്ടാ​നി​യ: 2.10 ല​ക്ഷം ബി​സ്ക​റ്റ് പാ​ക്ക​റ്റു​ക​ൾ കൊ​ച്ചി​യി​ലും 1.25 ല​ക്ഷം മ​ല​പ്പു​റ​ത്തും വ​യ​നാ​ടു​മാ​യി വി​ത​ര​ണം ചെ​യ്തു. 1.25 ല​ക്ഷം ബി​സ്ക​റ്റ് കൂ​ടി എ​ത്തി​ക്കും. മ​ധു​ര​യി​ൽനി​ന്നു​ള്ള 3000 ബ​ണ്ണു​ക​ളും 10,000 പാ​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും.


ബി​ക്കാ​നീ​ർ​വാ​ല: ഒ​രു ല​ക്ഷം പാ​ക്ക​റ്റ് നം​കീ​ൻ എ​ത്തി​ക്കും.

എം​ടിആ​ർ ഫു​ഡ്സ്: വ​യ​നാ​ട്ടി​ൽ 35,000 റെ​ഡി ടു ​ഈ​റ്റ് പാ​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
നെ​സ്‌ലെ: 90,000 പാ​ക്ക​റ്റ് മാ​ഗി, ര​ണ്ടു ല​ക്ഷം പാ​ക്ക​റ്റ് മ​ഞ്ച്, 1100 പാ​ക്ക​റ്റ് കോ​ഫീ, 2,500 പാ​ക്ക​റ്റ് യു​എ​ച്ച്ടി പാ​ൽ എന്നിവ വി​ത​ര​ണം ചെ​യ്തു. 40,000 പാ​ക്ക​റ്റ് മാ​ഗി, ഒ​രു ല​ക്ഷം മ​ഞ്ച്, 1100 കോ​ഫീ പാ​ക്ക്, 2500 യു​എ​ച്ച്ടി പാ​ൽ, 30,000 പാ​ക്ക് റെ​ഡി ടു ​ഡ്രി​ങ്ക് മി​ലോ, 10,000 പാ​ക്ക് സെ​റി​ഗോ എ​ന്നി​വ​കൂ​ടി വി​ത​ര​ണം ചെ​യ്യും. 30,000 മു​ത​ൽ 40,000 ലി​റ്റ​ർ ടെ​ട്രാ പാ​ക്ക്ഡ് ജ്യൂ​സു​ക​ൾ, 10,000 ട്യൂ​ബ്സ് ഓ​ഡോ​മോ​സ് എ​ന്നി​വ ന​ൽ​കും.

പെ​പ്സി​കോ: 6.78 ല​ക്ഷം ലി​റ്റ​ർ കു​പ്പി​വെ​ള്ളം,10,000 കിലോ​ഗ്രാം ഓ​ട്സ് വി​ത​ര​ണം ചെ​യ്യും.
ജിഎ​സ്​കെ: 10 ല​ക്ഷം രൂ​പ വ​രു​ന്ന ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ, 10 ലക്ഷം‍ പാ​ക്ക​റ്റ്സ് ഹോ​ർ​ളി​ക്സ്, 10 ലക്ഷം ക്രോ​സി​ൻ ടാ​ബ​ലെറ്റുകൾ എന്നിവ നല്കും.

ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ: 9,500 കേ​സ് സാ​ൾ​ട്ട്, 29,000 കേ​സ് ഗോ​ത​ന്പ് ഉ​ത്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ കേ​ര​ള​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.