100 സെഞ്ചുറി കോഹ്ലി,രോഹിത് മറികടക്കും: സച്ചിന്‍
Friday, March 30, 2012 9:06 AM IST
മുംബൈ: വിരാട് കോഹ്ലിയൊ രോഹിത് ശര്‍മയോ 100 സെഞ്ചുറിയെന്ന തന്റെ റിക്കാര്‍ഡ് മറികടക്കുമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. സെഞ്ചുറികളില്‍ സെഞ്ചുറി തികച്ചതിന് സച്ചിന് മുംബൈ ഇന്ത്യന്‍സ് ഉടമ മുകേഷ് അംബാനി നടത്തിയ ആഘോഷചടങ്ങില്‍ പങ്കെടുക്കവെയാണ് ലിറ്റില്‍ മാസ്റര്‍ ഇങ്ങനെ പ്രതികരിച്ചത്.

സച്ചിന്റെ 100 സെഞ്ചുറിയെന്ന റിക്കാര്‍ഡ് ആരുമറികടക്കും എന്ന് ബോളിവുഡ് താരം സര്‍മാന്‍ഖാന്‍ ചോദിച്ചതിന് ഉത്തരമായാണ് സച്ചിന്‍ പറഞ്ഞത്. ഇന്ത്യയുടെ യുവതാരങ്ങളായ വിരാട് കോഹ്ലിയൊ രോഹിത് ശര്‍മയൊ 100 സെഞ്ചുറി മറികടന്നേക്കും. ഒരു ഇന്ത്യക്കാരന്‍ റിക്കാര്‍ഡ് മറികടക്കുന്നതില്‍ ഒരു വിഷമവും ഇല്ല - സച്ചിന്‍ പറഞ്ഞു.