ആസ്റണ്‍ വില്ല ക്യാപ്റ്റന്‍ പെട്രോവയ്ക്കു രക്താര്‍ബുദം
Saturday, March 31, 2012 9:56 AM IST
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനുപിന്നാലെ മറ്റൊരു പ്രമുഖകായികതാരംകൂടി അര്‍ബുധരോഗത്തിന്റെ പിടിയില്‍. ബള്‍ഗേറിയന്‍ ഫുട്ബോള്‍ താരം സ്റിലിയന്‍ പെട്രോവയ്ക്ക് രക്താര്‍ബുദം സ്ഥിരീകരിച്ചതായി ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബ് ആസ്റണ്‍ വില്ല അറിയിച്ചു.

ക്ളബിന്റെ നായകനാണ് 32 കാരനായ പെട്രോവ. പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പനി ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ആസ്റണ്‍ വില്ല ആഴ്സലിനോടു പരാജയപ്പെട്ടിരുന്നു.