Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Sports News |
പെയ്സ് - സ്റെഫാനക് ഫൈനലില്‍
Saturday, March 31, 2012 8:29 PM IST
Inform Friends Click here for detailed news of all items Print this Page
മിയാമി: ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്സ് - ചെക്റിപ്പബ്ളിക്കിന്റെ റാഡെക് സ്റെഫാനക് സഖ്യം മിയാമി മാസ്റേഴ്സ് പുരുഷ വിഭാഗം ഡബിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. എന്നാല്‍, മിയാമിയില്‍ ഒരു ഇന്ത്യന്‍ ഫൈനല്‍ എന്ന സ്വപ്നം പൂവണിഞ്ഞില്ല. ഇന്ത്യയുടെ മഹേഷ് ഭൂപതി - രോഹന്‍ ബൊപ്പണ്ണ സഖ്യം സെമിയില്‍ പരാജയപ്പെട്ടു പുറത്തായതോടെയാണിത്. ലോക ഒന്നാം നമ്പര്‍ കൂട്ടുകെട്ടായ അമേരിക്കയുടെ ബോബ് ബ്രയാന്‍ മൈക്ക് ബ്രയാന്‍ സഹോദരങ്ങളെ കീഴടക്കിയാണ് ഏഴാം സീഡുകാരായ പെയ്സ് - സ്റെഫാനക് ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍: 6-4, 6-4. അതേസമയം, ഇന്ത്യന്‍ എക്സ്പ്രസുകളായ ഭൂപതി - ബൊപ്പണ്ണ സഖ്യം രണ്ടാം സീഡുകാരായ ബെലാറസിന്റെ മാക്സ് മിര്‍ണയി- കാനഡയുടെ ഡാനിയേല്‍ നെസ്റര്‍ കൂട്ടുകെട്ടിനോട് 6-2, 6-4 നു സെമിയില്‍ പരാജയപ്പെട്ടു പുറത്തായി.

ഈ വര്‍ഷമാദ്യം ഓസ്ട്രേലിയന്‍ ഓപ്പണില്‍ പെയ്സ് - സ്റെഫാനക് സഖ്യം ബ്രയാന്‍ സഹോദരങ്ങളെ കീഴടക്കി കിരീടം നേടിയിരുന്നു. അന്ന് രണ്ടു സെറ്റും ടൈബ്രേക്കറിലൂടെയാണ് ഇന്തോ-ചെക് കൂട്ടുകെട്ട് സ്വന്തമാക്കിയത്. ഒരു മണിക്കൂര്‍ 11 മിനിറ്റ് നീണ്ട മത്സരത്തിനൊടുവില്‍ പെയ്സ് സഖ്യം ഫൈനലിലേക്കു മാര്‍ച്ച് ചെയ്തു. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയാണ് ഇന്തോ-ചെക് കൂട്ടുകെട്ട് ഫൈനലിനു യോഗ്യത നേടിയത്. അതേസമയം, രണ്ടാം സീഡായ മിര്‍ണയി-നെസ്റര്‍ സഖ്യത്തോടു പൊരുതാന്‍പോലും നില്‍ക്കാതെയാണ് ഭൂപതിയും ബൊപ്പണ്ണയും കീഴടങ്ങിയത്. ഒരു മണിക്കൂര്‍പോലും മത്സരം നീണ്ടില്ല.



ഓൺ യുവർ മാർക്ക്; സംസ്‌ഥാന സ്കൂൾ കായികോത്സവം ഇന്നു മുതൽ
എൽ ക്ലാസിക്കോ ജ്വരം; സീസണിലെ ആദ്യ എൽ ക്ലാസിക്കോ ഇന്ന്
രഞ്ജി: കേരളത്തിനു വിജയം
കോൽക്കത്ത – പൂന മത്സരം സമനിലയിൽ
ദേശീയ മീറ്റിലെ സ്വർണജേതാവ് ജപ്തിഭീഷണിയിൽ
ഐഎസ്എൽ ഫൈനൽ കൊച്ചിയിൽ
റോസ്ബർഗ് വിരമിച്ചു
സൈന പുറത്ത്
സംസ്‌ഥാന സ്കൂൾ കായികോത്സവം; നാളെ കൊടിയേറും
ലോക ചെസ്: ‘കരു’ത്തൻ കാൾസൻ
സഞ്ജു സാംസണു കെസിഎുെട കാരണംകാണിക്കൽ നോട്ടീസ്
റയലിനു ജയം, സിദാന്റെ മകനു ഗോൾ
ഫത്തോർഡയിൽ ഗോളുത്സവം
രഞ്ജി: കേരളം ജയത്തിലേക്ക്
സൈന ക്വാർട്ടറിൽ
സിന്ധു ഏഴാമത്
കായികമേള: മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു
യുണൈറ്റഡിനു ജയം, ആഴ്സണലിനു തോൽവി
കായികോത്സവം സമാഗതം
ഫൗൾ സ്റ്റാർട്ട് പിടികൂടാനും ദൂരമറിയാനും ഇക്കുറി ഇലക്ട്രോണിക് സംവിധാനം
എൽ ക്ലാസിക്കോ വരുന്നു
ഫുട്ബോൾ ലോകം തേങ്ങി
കൊച്ചിയിൽ കേരളത്തിന്റെ വിധി
ടോക്കിയോയിൽ മെഡൽ നേടാനാകും: ശ്രീജേഷ്
ടെസ്റ്റ് റാങ്കിംഗ്: കോഹ്ലിക്കു മുന്നേറ്റം
കൂച്ച് ബിഹാർ: കേരളത്തിന് ഇന്നിംഗ്സ് വിജയം
ഹോക്കി; ഇന്ത്യ ഓസീസിനോടു തോറ്റു
രഞ്ജി: കേരളത്തിനു തകർച്ച
ബോൾ ബാഡ്മിന്റൺ 10ന്
കോൽക്കത്ത സെമിയിൽ
രവീന്ദ്രജാലത്തിൽ ഇന്ത്യ
ബ്രസീലിന് ഇതു വലിയ ദുരന്തം
ലോക ചെസ്: ഇനി ടൈബ്രേക്
സിന്ധുവിനു യോഗ്യത
കൂച്ച്ബിഹാർ: കേരളത്തിന് 89 റൺസ് ലീഡ്
ഓസീസിനെ ഇന്ത്യ അട്ടിമറിച്ചു
തിരുവനന്തപുരം, തൃശൂർ ജേതാക്കൾ
അഖിലേന്ത്യ അന്തർ സർവകലാശാല വോളി പാലായിൽ
ത്രിപുരയ്ക്കു തകർച്ച
കിവീസിനു ജയം
കേരള ബ്ലാസ്റ്റേഴ്സിനു മികച്ച ജയം അനിവാര്യം
വാലറ്റം പൊരുതി; ഇന്ത്യക്കു ലീഡ്
ആഴ്സണലിനു ജയം, ഇബ്ര മാഞ്ചസ്റ്ററിനെ രക്ഷിച്ചു
ബാഴ്സയ്ക്കു സമനില
കവാനിക്ക് ഇരട്ട ഗോൾ: പിഎസ്ജിക്കു ജയം
സീനിയർ ഫുട്ബോൾ; കോട്ടയം –തൃശൂർ ഫൈനൽ
സെഞ്ചുറിയോടെ ടെയ്ലർ; പാക്കിസ്‌ഥാനു 369 റൺസ് വിജയലക്ഷ്യം
അർജന്റീനയ്ക്കു ഡേവിസ് കപ്പ്
കേരളം ഇന്ന് ത്രിപുരയ്ക്കെതിരേ
ബാസ്കറ്റ്ബോൾ: പത്തനംതിട്ട ജേതാക്കൾ

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.