സഞ്ജുവും ഫാബിദും ടീമില്‍
കോട്ടയം: അണ്ടര്‍ 19 സൌത്ത് സോണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമില്‍ കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജുവിശ്വനാഥും ഓള്‍ റൌണ്ടര്‍ ഫാബിദ് ഫറൂക്കും ഇടം നേടി. വിനു മങ്കാദ് ട്രോഫി ടൂര്‍ണമെന്റില്‍ 268 റണ്‍സ് നേടി ടോപ് സ്കോററായതാണ് സഞ്ജുവിനു തുണയായത്. ഫാബിദ് ഫറൂക്ക് 123 റണ്‍സും എട്ടു വിക്കറ്റും സ്വന്തമാക്കിയിരുന്നു. 20നാണ് ടൂര്‍ണമെന്റ്. അക്ഷയ് ചന്ദ്രനും വിഷ്ണു എന്‍. ബാബുവും റിസര്‍വ് ടീമിലുണ്ട്.