പവര്‍ലിഫ്റ്റിംഗില്‍ തൃശൂര്‍ ചാമ്പ്യന്മാര്‍
ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 105 പോയിന്റ് നേടി തൃശൂര്‍ ഓവറോള്‍ കീരിടം സ്വന്തമാക്കി. 96 പോയിന്റ് നേടി തിരുവനന്തപുരം രണ്ടാം സ്ഥാനവും 71 പോയിന്റോടെ ആലപ്പുഴ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ചീഫ് വിപ്പ് പി.സി. ജോര്‍ജ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.