ഹെരാത്തിന് അഞ്ചു വിക്കറ്റ്; ന്യൂസിലന്‍ഡ് 221 നു പുറത്ത്
ഹെരാത്തിന് അഞ്ചു വിക്കറ്റ്; ന്യൂസിലന്‍ഡ് 221 നു പുറത്ത്
Sunday, November 18, 2012 9:39 PM IST
ഗാലെ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റില്‍ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് 221 ല്‍ അവസാനിച്ചു. 65 റണ്‍സു വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഹെരാത്താണ് കിവീസിന്റെ ഇന്നിംഗ്സ് 221 ല്‍ ചുരുട്ടിക്കെട്ടിയതിനു ചുക്കാന്‍പിടിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പതു റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക. റണ്ണൊന്നുമെടുക്കാതെ പരന്നവിതാനയും മൂന്നു റണ്‍സുമായി സൂരജ് ദണ്‍ദീവുമാണ് ക്രീസില്‍. സ്കോര്‍: ന്യൂസിലന്‍ഡ് 221, ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 9.


അര്‍ധസെഞ്ചുറി നേടിയ ബ്രണ്ടന്‍ മക്കല്ലവും (68) ഡാനിയേല്‍ ഫ്ളെയിനുമാണ് (53) ന്യൂസിലന്‍ഡ് ഇന്നിംഗ്സില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. മുന്‍നിര ബാറ്റ്സ്മാന്മാരായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (11), കനെ വില്യംസണ്‍ (0), റോസ് ടെയ്ലര്‍ (9) എന്നിവര്‍ കാര്യമായ സംഭാവന നല്കാതെ പവലിയനിലേക്കു മടങ്ങി. ശ്രീലങ്കയ്ക്കുവേണ്ടി രംഗണ ഹെരാത് 65 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ഷമിന്‍ഡ എറാന്‍ഗ മൂന്നു നുവാന്‍ കുലശേഖര രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.