സീനിയര്‍ ഫുട്ബോള്‍: പത്തനംതിട്ടക്ക് ആദ്യജയം
അരീക്കോട്: അരീക്കോട് ബാപ്പു സാഹിബ് മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയത്തെ ഒന്നിനെതിരേ രണ്ടു ഗോളിനു തോല്‍പ്പിച്ചു പത്തനംതിട്ടയ്ക്ക് ആദ്യജയം. ആദ്യപകുതിയില്‍ ടി.എസ്. ശരത് നേടിയ ഒരു ഗോളിനു മുന്നിട്ടു നിന്ന കോട്ടയത്തെ രണ്ടാംപകുതിയില്‍ മുഹമ്മദ് സാക്കിര്‍ നേടിയ രണ്ടു ഗോളിനാണ് പത്തനംതിട്ട വിജയിച്ചത്. കോട്ടയത്തിന് ഒട്ടനവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും പത്തനംതിട്ടയുടെ ഗോള്‍വല കാത്ത ടൈറ്റാനിയംതാരം ജോബി ജോസഫ് ഉജ്വല ഫോമിലായിരുന്നു. രണ്ടാംപകുതിയില്‍ ഉണര്‍ന്നു കളിച്ച പത്തനംതിട്ടയുടെ മുഹമ്മദ് സാക്കിര്‍ 76-ാം മിനിറ്റിലും 81 ാം മിനിറ്റിലുമാമ് ലക്ഷ്യം കണ്ടത്. വിജയികള്‍ ഇന്നു ആതിഥേയരായ മലപ്പുറത്തെ നേരിടും.