രഞ്ജി: മുംബൈ- സൌരാഷ്ട്ര ഫൈനല്‍
മുംബൈ: രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്ക് 44-ാം ഫൈനല്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍, അജിത്ത് അഗാര്‍ക്കര്‍, വസിം ജാഫര്‍ തുടങ്ങിയ മുന്‍താരങ്ങള്‍ അണിനിരന്ന മുംബൈ ടീം സര്‍വീസസിനെ മറികടന്നാണ് ഫൈനലില്‍ കടന്നത്.

ജനുവരി 26 മുതല്‍ 30 വരെ മുംബൈയില്‍ നടക്കുന്ന ഫൈനലില്‍ മുംബൈയെ സൌരാഷ്്ട്ര നേരിടും. സൌരാഷ്്ട്ര 75 വര്‍ഷത്തിനു ശേഷമാണ് ഫൈനലിലെത്തുന്നത് . മഴയെത്തുടര്‍ന്ന് സമനിലയിലായ മുംബൈ- സര്‍വീസസ് സെമിഫൈനലില്‍ 214 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ പിന്‍ബലത്തിലാണ് 39 തവണ ചാമ്പ്യന്‍മാരായ മുംബൈ ഫൈനലിലെത്തിയത്.ആദ്യ ഇന്നിംഗ്സില്‍ 454 റണ്‍സ് നേടിയ മുംബൈ 240 ന് എതിരാളികളെ പുറത്താക്കി 214 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി.

സൌമ്യ സ്വയ്ന്‍ (74) യശ്പാല്‍ സിംഗ് (58) എന്നിവരുടെ മികവില്‍ മൂന്നിന് 164 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച സര്‍വീസസിന് 54 റണ്‍സിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായി.


മുംബൈയ്ക്കുവേണ്ടി ധാവല്‍ കുല്‍ക്കര്‍ണി അഞ്ചും താക്കൂര്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. നേരത്തേ അജിത് അഗാര്‍ക്കറുടെ (145) യും താരെയുടേയും (120) സെഞ്ചുറികളും സച്ചിന്റെയും (56) അഭിഷേക് നായരുടേയും (70) അ്ര്‍ധസെഞ്ചുറികളുമാണ് മുംബൈയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട ചേതേശ്വര്‍ പൂജാരയെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സൌരാഷ്ട്ര ബിസിസിഐക്ക് കത്തയച്ചു. 23 ന് ഇംഗ്ളണ്ടിനെതിരേ നടക്കുന്ന മത്സരം കഴിഞ്ഞാല്‍ 27നാണ് അടുത്ത മത്സരം. ഫൈനല്‍ നടക്കുന്ന 26 ന് പൂജാരയെ വിട്ടു നല്‍കണമെന്നാണ് സൌരാഷ്ട്രയുടെ ആവശ്യം.

പൂജാരയെ തെരഞ്ഞെടുത്തെങ്കിലും ഇതുവരെ ഒരു മത്സരവും അദ്ദേഹം കളിച്ചില്ല. ദീര്‍ഘകാലത്തിനുശേഷം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുംബൈക്കുവേണ്ടി രഞ്ജി ഫൈനല്‍ കളിക്കുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.