Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
റയലിന്റെ അഞ്ചടിയില്‍ വലന്‍സിയ വീണു
Inform Friends Click here for detailed news of all items Print this Page
വലന്‍സിയ: ബാഴ്സലോണയുടെ അപ്രതീക്ഷിത തോല്‍വിയില്‍നിന്നും ആവേശമുള്‍ക്കൊണ്ട് ഹൊസെ മൌറിഞ്ഞോയുടെ കുട്ടികള്‍ അറിഞ്ഞുകളിച്ചപ്പോള്‍ വലന്‍സിയയുടെ വലയില്‍ റയല്‍ മാഡ്രിഡിന്റെ ഗോള്‍ മഴ. അലറിവിളിക്കുന്ന സ്വന്തം ആരാധകര്‍ക്കു മുന്നില്‍ എതിരില്ലാത്ത അഞ്ചുഗോളിന്റെ ദയനീയതോല്‍വിയാണ് വലന്‍സിയ നേരിട്ടത്. ഈ ജയത്തോടെ മൂന്നാംസ്ഥാനത്തുള്ള റയല്‍ ഒന്നാമതുള്ള ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം പതിനഞ്ചാക്കി കുറച്ചു. സൂപ്പര്‍താരം ക്രിസ്റ്യാനോ റൊണാള്‍ഡോയും ഏയ്ഞ്ചല്‍ ഡി മാരിയയും നേടിയ ഇരട്ടഗോളുകള്‍ക്കൊപ്പം ഗൊണ്‍സാലോ ഹിഗ്വിന്‍ നേടിയ ഗോളുമാണ് മാഡ്രിഡിനു വിലപ്പെട്ട മൂന്നൂപോയിന്റ് നേടിക്കൊടുത്തത്. ആദ്യപകുതിയിലാണ് ഗോളുകള്‍ മുഴുവന്‍ പിറന്നത്.

സ്വന്തം കാണികള്‍ക്കു മുന്നില്‍ നിറഞ്ഞ ആവേശത്തോടെയാണ് വലന്‍സിയ കളിക്കാനിറങ്ങിയത്. ആദ്യമിനിറ്റുകളില്‍ അവര്‍ സന്ദര്‍ശകരുടെ ഗോള്‍മുഖത്ത് ആക്രമണം നടത്തുകയും ചെയ്തു. ആദ്യമിനിറ്റുകളില്‍ കാര്യമായ ആവേശം കാണിക്കാതിരുന്ന റൊണാള്‍ഡോയും സംഘവും പിന്നീട് ഇരച്ചുകയറുന്നതാണു കണ്ടത്. ഒമ്പതാംമിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വിനിലൂടെ ദി വൈറ്റ്സിന്റെ ആരാധകര്‍ കാത്തിരുന്ന നിമിഷം വന്നെത്തി. മാഡ്രിഡ് ബോക്സില്‍ വെച്ച് പന്ത് പിടിച്ചെടുത്ത മെസ്യൂട്ട് ഓസില്‍ പകുതിയില്‍ നിന്നും നല്കിയ പന്തുമായി കുതിച്ച എയ്ഞ്ചല്‍ ഡി മാരിയയ്ക്കു മറിച്ചു നല്കി.

വലന്‍സിയ ബോക്സില്‍ നിന്നും മാരിയയുടെ ക്രോസ് ഡിയേഗോ അല്‍വസിനെ കബളിപ്പിച്ച് പോസ്റ്റിലേക്ക് കോരിയിടേണ്ട കാര്യമേ ഹ്വിഗിനുണ്ടായിരുന്നുള്ളു. ആദ്യഗോള്‍ വീണതോടെ ഉണര്‍ന്നുകളിച്ച ആതിഥേയര്‍ക്ക് തുറന്ന അവസരങ്ങള്‍ മുതലാക്കാന്‍ മാത്രം സാധിച്ചില്ല. ഏതുനിമിഷവും ഗോള്‍ വീണേക്കാമെന്ന അവസ്ഥയില്‍ 34-ാം മിനിറ്റില്‍ രണ്ടാമത്തെ ഗോളും വീണു. ആദ്യ ഗോളിന് വഴിമരുന്നിട്ട ഡി മാരിയ രണ്ടാംഗോള്‍ സ്വന്തം അക്കൌണ്ടിലാക്കി.

റൊണാള്‍ഡോയുടെ മനോഹരമായ ക്രോസ് ഗോളിലേക്കു തിരിച്ചുവിടേണ്ടതുമാത്രമേ ഈ അര്‍ജന്റൈന്‍ താരത്തിനുണ്ടായിരുന്നുള്ളൂ. റയലിന്റെ മൂന്നാംഗോളിന് രണ്ടുമിനിറ്റിന്റെ ഇടവേളമാത്രം. മിഡ്ഫീല്‍ഡര്‍ സമി ഖെദീരയുടെ പാസില്‍ നിന്നായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. ആദ്യപകുതി അവസാനിക്കുന്നതിനു മുമ്പുള്ള നാലുമിനിറ്റിനുള്ളില്‍ രണ്ട് തവണ കൂടി വലന്‍സിയ ഗോള്‍കീപ്പര്‍ ഡീഗോ ആല്‍വെസിന് കീഴടങ്ങേണ്ടി വന്നു. 41-ാംമിനിറ്റില്‍ ഡി മരിയ-ഓസില്‍-റൊണാള്‍ഡോ കൂട്ടായ്മയില്‍ റയലിന്റെ നാലാംഗോളും പോര്‍ച്ചുഗല്‍ താരത്തിന്റെ രണ്ടാംഗോളും പിറന്നു. ആദ്യപകുതിയുടെ അവസാനമിനിറ്റില്‍ ഡി മാരിയ റയലിന്റെ പട്ടിക പൂര്‍ത്തിയാക്കി. സ്വന്തം തട്ടകത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതോടെ അവര്‍ക്കു 30 പോയിന്റോടെ ഏഴാംസ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നു. മറ്റൊരു മത്സരത്തില്‍ ലാലിഗയില്‍ രണ്ടാമതുള്ള അത്ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ലാവന്റയെ പരാജയപ്പെടുത്തി. അഡ്രിയാനും (32) കോക്കേയുമാണ് ഗോളുകള്‍ നേടിയത്. ഈ ജയത്തോടെ ഒന്നാമതുള്ള ബാഴ്സയുമായുള്ള പോയിന്റ് വ്യത്യാസം ഒമ്പതായി ചുരുക്കാനും അവര്‍ക്കായി.


കോഹ്ലിക്കു ബിസിസിഐയുടെ താക്കീത്? ന​ന്നാ​യി ക​ളി​ച്ചോ, അ​ല്ലെ​ങ്കി​ല്‍ പു​റ​ത്ത്
ഇന്ത്യ - വിൻഡീസ് ഏകദിന പരന്പരയ്ക്ക് ഇന്നു തുടക്കം
അ​ഫ്ഗാ​നും അ​യ​ര്‍ല​ന്‍ഡി​നും ടെ​സ്റ്റ് പ​ദ​വി
മെക്‌സിക്കോ ജയിച്ചു, കാമറൂൺ - ഓസ്ട്രേലിയ മത്സരം സമനില
ട്വ​ന്‍റി-20: ഇം​ഗ്ല​ണ്ടി​നു ജ​യം
ബോ​റി​സ് ബെ​ക്ക​റെ കോ​ട​തി പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ച്ചു
ശ്രീകാന്ത്, സിന്ധു, സൈന ക്വാർട്ടറിൽ
ഹോക്കി: ഇന്ത്യ പുറത്ത്
ലൂ​ക്ക് റോ​ഞ്ചി വി​ര​മി​ച്ചു
റോണോ മാജിക്
ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായത് ബഹുമതിയായി കാണുന്നു: കുംബ്ലെ
കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പ്: ഇ​ന്ന് സൂ​പ്പ​ര്‍ പോ​രാ​ട്ടം
റൊ​ണാ​ള്‍ഡോ​യെ റ​യ​ലി​ല്‍ നി​ല​നി​ര്‍ത്താ​ന്‍ പെ​ര​സ് ഇ​ട​പെ​ടു​ന്നു
രാജിയിലും തന്ത്രം മെനഞ്ഞു കും​ബ്ലെ
ഐസിസി നേ​​തൃ​​നി​​ര​​യി​​ൽ മ​​ല​​യാ​​ളിയും
കും​ബ്ലെ​യെ അ​ഭി​ന​ന്ദി​ച്ച് ബി​ഷ​ന്‍ സിം​ഗ് ബേ​ദി
കോ​ഹ്‌​ലി​ക്കു ബി​ന്ദ്ര​യു​ടെ സ​ന്ദേ​ശം
ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​നുമു​മ്പ് പു​തി​യ പ​രി​ശീ​ല​ക​ന്‍
പാ​ക്കി​സ്ഥാ​ന്‍റെ പ​ങ്കാ​ളി​ത്തം അനിശ്ചിതത്വത്തിൽ
ശ്രീ​കാ​ന്ത്, സൈ​ന, സി​ന്ധു, സാ​യ് പ്ര​ണീ​ത് മു​ന്നോ​ട്ട്
അ​നി​ല്‍ കും​ബ്ലെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​സ്ഥാ​നം രാജിവ​ച്ചു
ഇ​നി വി​ന്‍ഡീ​സ് പ​ര്യ​ട​നം
റോ​ബി​ന്‍ ഉ​ത്ത​പ്പ കേ​ര​ള​ത്തി​ലേ​ക്ക്
ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​ക്കു പ​ക​രം ട്വ​ന്‍റി-20 ചാന്പ്യൻഷിപ്പ്‍്? ഏകദിനത്തിന്‍റെ കാ​ലം ക​ഴി​ഞ്ഞെ​ന്ന് ഐ​സി​സി
അ​ണ്ട​ര്‍ 19 ടീം ​പ​രി​ശീ​ല​കസ്ഥാ​ന​ത്ത് ദ്രാ​വി​ഡ് തു​ട​ര്‍ന്നേ​ക്കും
പാ​ക്കി​സ്ഥാ​ന്‍ ആറാമതെത്തി
ഹോക്കി: ഇ​ന്ത്യ​ക്കു തോ​ല്‍വി
ജർമനി വിറച്ചു ജയിച്ചു
നി​ന്നെ വേ​ണം: സി​ദാ​ന്‍ റൊ​ണാ​ള്‍ഡോ​യോ​ട്
എന്തുകൊണ്ട് പാക്കിസ്ഥാൻ?
ട്വി​റ്റ​റി​ലും ചാ​മ്പ്യ​നാ​യി ഇ​ന്ത്യ- പാ​ക്കി​സ്ഥാ​ന്‍ മ​ത്സ​രം
പാ​ക് ടീ​മി​നെ അ​ഭി​നന്ദി​ച്ച് കോ​ഹ്‌​ലി
റണ്ണൗട്ട്: പാണ്ഡ്യയുടെ ട്വീറ്റ് വിവാദമായി
ക​ളി​ക്കു പു​റ​ത്ത് പ​ക​യി​ല്ല, ചി​രി​യാ​ണ്
ക​ളി​ക്ക​ള​ത്തി​ലെ ഒ​ാര്‍മ​ക​ള്‍ പു​തു​ക്കാ​ന്‍ മുൻ ബാസ്കറ്റ് താരങ്ങൾ
പാക് ജയഭേരി; ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ക്രി​ക്ക​റ്റ് കി​രീ​ടം പാ​ക്കി​സ്ഥാ​ന്
കിഡംബി ശ്രീകാന്തിന് ഇന്തോനേഷ്യൻ സൂപ്പർ സീരീസ് ബാഡ്മിന്‍റൺ കിരീടം
ഹോക്കിയിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചു
റഷ്യൻ ലോ​ക​ക​പ്പി​ലേ​ക്ക് ഇനി 360 ദിനങ്ങൾ!
പോ​ര്‍ച്ചു​ഗ​ലി​നു സ​മ​നി​ല
സൈനിക മേധാവി പാക് ടീമിനു നൽകുന്നത്...
ട്വ​ന്‍റി-20 ലോ​ക​ക​പ്പ് 2020ല്‍
ചാ​മ്പ്യ​ന്‍സ് ട്രോഫി: ഇന്ത്യ പാക്കിസ്ഥാൻ ഫൈനൽ ഇന്ന്
അ​ശ്വി​ന് പ​രി​ക്ക്
ഫൈ​ന​ലി​ലേ​ക്കു​ള്ള വ​ഴി
ഇ​ന്ത്യ - പാ​ക് പോ​ര് ക​ണ​ക്കു​ക​ളി​ലൂ​ടെ
വി​ജ​യശ്രീ​കാ​ന്ത്
റ​ഷ്യ​ക്കു ജ​യം
ഇ​ന്ത്യ​ക്കു ര​ണ്ടാം ജ​യം, ഇ​ന്നു പാ​ക്കി​സ്ഥാ​നെ​തി​രേ
കോ​ച്ചിം​ഗ് ക്യാ​മ്പി​ല്‍ ഇ​ടം​നേ​ടി സെ​ജി​ന്‍ മാ​ത്യു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.