യുണൈറ്റഡിനു ജയം
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റര്‍ യുണൈറ്റഡ് ജയം തുടരുന്നു. അതേസമയം ചെല്‍സിയും ആഴ്സണലും സമനില വഴങ്ങി. യുണൈറ്റഡ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു സതാംപ്ടണെ പരാജയപ്പെടുത്തിയപ്പോള്‍ റീഡില്‍ ചെല്‍സിയെ 2-2 സമനിലയില്‍ തളച്ചു. ആഴ്സണല്‍- ലിവര്‍പൂള്‍ മത്സരവും 2-2 സമനിലയില്‍ കലാശിച്ചു. 24 മത്സരങ്ങളില്‍നിന്ന് 59 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നാമതു തുടരുമ്പോള്‍ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 24 മത്സരങ്ങളില്‍നിന്ന് 52 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനം ചെല്‍സിക്കാണ്, 46 പോയിന്റ്.