Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Sports News |
കൊച്ചി രാജ്യാന്തര സൌഹൃദം: പലസ്തീനെത്തുന്നത് ഫുള്‍ബെഞ്ചുമായി
Inform Friends Click here for detailed news of all items Print this Page
എം.ജി ലിജോ

കൊച്ചി: പലസ്തീനെ ചുളുവില്‍ അങ്ങ് തോല്പിച്ച് ഫിഫ റാങ്കിംഗില്‍ സ്ഥാനം മെച്ചപ്പെടുത്താമെന്ന ആഗ്രഹത്തിലാണ് ഇന്ത്യന്‍ ടീം. എന്നാല്‍, കൊച്ചിയില്‍ രാജ്യാന്തര സൌഹൃദമത്സരത്തിന് പാലസ്തീനെത്തുന്നത് തങ്ങളുടെ മികച്ച നിരയുമായിട്ടാണ്. യുദ്ധം തകര്‍ത്ത നാട്ടുകാരെ ഗോള്‍മഴയില്‍ മുക്കി വിജയത്തേരിലേറണമെങ്കില്‍ വിം കോവര്‍മാന്‍സിന്റെ കുട്ടികള്‍ നന്നായി വിയര്‍ക്കണമെന്നു പശ്ചിമേഷ്യന്‍ ടീമിന്റെ സമീപകാല പ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഫിഫ റാങ്കിംഗില്‍ 152ാമതാണ് പലസ്തീന്‍.

ആഫ്രിക്കന്‍ ലീഗുകളിലും യൂറോപ്പിലെ രണ്ടാംനിര ക്ളബുകളിലും പ്രതിഭ തെളിയിച്ച താരങ്ങളടങ്ങിയ ഒന്നാംനിര ടീമായാണ് അവര്‍ ഇന്ത്യയുമായി കൊമ്പുകോര്‍ക്കാനെത്തുന്നത്. കഴിഞ്ഞ ഡിസംബറില്‍ പശ്ചിമേഷ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒമാനെതിരായ കളിച്ച ടീമിലെ മിക്കവരും കൊച്ചിയിലെത്തുന്നുണ്ട്. അവസാനം കളിച്ച അഞ്ചില്‍ മൂന്നു കളികളിലും തോല്‍വിയായിരുന്നു ഫലമെങ്കിലും റാങ്കിംഗില്‍ തങ്ങളെക്കാള്‍ മുന്നിലുള്ളവരുമായിട്ടായിരുന്നു അവരുടെ പോരാട്ടങ്ങളെല്ലാം എന്നതു ശ്രദ്ധിക്കേണ്ടതാണ്.

ആക്രമണത്തിലൂന്നിയതാണ് പലസ്തീനിയന്‍ രീതി. ദുര്‍ബലമായ പ്രതിരോധനിരയെ സംരക്ഷിക്കുന്നതിന്റെ ഭാഗംകൂടിയാണീ തന്ത്രം.4-2-3-1 ശൈലിയില്‍ കളിക്കുന്ന അവരുടെ ശക്തിയത്രയും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന മധ്യനിരയാണ്. 40ലേറെ മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള ഖാദിര്‍ യൂസഫ് നയിക്കുന്ന മധ്യനിരയില്‍ യുവതാരങ്ങളായ അബ്ദെല്‍ഹമീദ് അബുഹബീബും അബു ജാസറുമാകും ശ്രദ്ധകേന്ദ്രങ്ങളാകുക. 13 മത്സരങ്ങളില്‍ നിന്നും രണ്ട് ഗോളുകള്‍ നേടിയിട്ടുള്ള ഇരുപത്തിമൂന്നുകാരന്‍ അബ്ദെല്‍ഹമീദ് അബുഹബീബാകും ഇന്ത്യക്കു ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയേറെയുള്ളയാള്‍.

ഇവര്‍ക്കൊപ്പം രാജ്യത്തോടുള്ള സ്നേഹംകൊണ്ട് മാത്രം പലസ്തീന്റെ ഇളംപച്ച കുപ്പായമണിയുന്ന ഇമദ് സത്താറയെന്ന 28കാരനാണ് ഗോളടിക്കാരിലെ പ്രധാനി. സ്വീഡനില്‍ ജനിച്ചു വളര്‍ന്ന് അവിടത്തെ ലീഗില്‍ കളിക്കുന്ന സത്താറ പലസ്തീനുവേണ്ടി രാജ്യാന്തര മത്സരങ്ങളില്‍ മാത്രമാണ് ജേഴ്സിയണിയുന്നത്്. എട്ടുതവണ പലസ്തീന്‍ ജേഴ്സിയണിഞ്ഞിട്ടുള്ള സത്താറ 2004ല്‍ അരങ്ങേറ്റത്തില്‍ തന്നെ ഇറാക്കിനെതിരെ ഗോള്‍ നേടിയിരുന്നു. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറുടെ റോളാണ് ടീമില്‍ സത്താറെയ്ക്കു നിര്‍വഹിക്കാനുള്ളത്. സത്താറയ്ക്ക് അതിവേഗം പന്തു കൈമാറുന്നതില്‍ ടീം വിജയിച്ചാല്‍ ഇന്ത്യന്‍ ഗോളി സുബ്രതോപാലിന് ഗോള്‍വലയ്ക്കു മുന്നില്‍ കാര്യമായി പണിയെടുക്കേണ്ടി വരും. പരിചയസമ്പത്തില്‍ പിന്നിലാണെങ്കില്‍ പാലസ്തീന്‍ ജേഴ്സിയില്‍ ടീം പുറത്തെടുക്കുന്ന ടീം സ്പിരിറ്റാണ് മറ്റുള്ളവരില്‍ നിന്നും ഇളംപച്ച ജേഴ്സിക്കാരെ വ്യത്യസ്തരാക്കുന്നത്.

എന്നാല്‍, രണ്ടടി മുന്നില്‍ നില്‍ക്കുന്ന മുന്നേറ്റനിരയ്ക്കൊത്ത പ്രകടനം നടത്താന്‍ താരതമ്യേന ദുര്‍ബലമായ പ്രതിരോധക്കാര്‍ക്ക് കഴിയുന്നില്ല. ഇത് അവരുടെ സമീപകാല മത്സരഫലത്തെ നിര്‍ണായകമായി ബാധിക്കുന്നുണ്ട്. പല മത്സരങ്ങളിലും ആദ്യം എതിര്‍വല കുലുക്കിയശേഷം പ്രതിരോധത്തിലെ പിഴവുകള്‍ മൂലം തോല്‍വിയേറ്റു വാങ്ങാനായിരുന്നു അവരുടെ വിധി. മത്സരപരിചയം കുറഞ്ഞ വെസ്റ് ബാങ്ക് ലീഗില്‍ കളിക്കുന്ന യുവനിരതന്നെയാണ് ഇന്ത്യക്കെതിരെയും പ്രതിരോധം തീര്‍ക്കുക.

എന്തുതന്നെയായാലും വെടിയുണ്ടകള്‍ക്കു മുന്നില്‍ കാല്പന്തുകളിയുടെ ആരവങ്ങള്‍ നിലയ്ക്കാത്ത പലസ്തീന്‍ കൊച്ചിയുടെ ഹൃദയം കവരുമെന്ന കാര്യത്തില്‍ സംശയമില്ല. ഇരുടീമുകളും ഫെബ്രുവരി മൂന്നിന് വൈകുന്നേരം കൊച്ചിയിലെത്തും. അന്ന് ഹോട്ടലില്‍ വിശ്രമിക്കുന്ന ടീമുകള്‍ പിറ്റേദിവസം രാവിലെയും വൈകുന്നേരവും പരിശീലനത്തിനിറങ്ങും. ആറിന് വൈകുന്നേരം 6.30നാണ് ഇന്ത്യ- പലസ്തീന്‍ മത്സരം. 2004 മേയ് 31നായിരുന്നു കൊച്ചി അവസാനമായി രാജ്യാന്തര ഫുട്ബോള്‍ മത്സരത്തിനു വേദിയായത്.


തു​ട​ങ്ങു​ന്നു, ബ​ലാ​ബ​ലം
അ​തി​വേ​ഗം കേ​ര​ളം
ഓ​ര്‍മ​ക​ളു​ടെ ട്രാ​ക്കി​ലൂടെ മ​ഹി​യു​ടെ യാ​ത്ര
ആ​​​വേ​​​ശ​​​പ്പോ​​​രി​​​ല്‍ സി​​​റ്റി
അ​​​ത്‌​​​ല​​​റ്റി​​​ക്കോയ്ക്കു ജ​​​യം
ഫെ​ഡ​.ക​പ്പ് ബോ​ൾ​ ബാ​ഡ്മി​ന്‍റ​ണ്‍ നാ​ളെ മു​ത​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ
കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​നു മ​റു​പ​ടി ഇല്ലെ​ന്നു ടോം ​ജോ​സ​ഫ്
ബ​ഷീ​റി​നെ​തി​രേ ടോ​മി​ന്‍റെ സ്മാ​ഷ്
ദേശീയ സ്കൂൾ ജൂണിയർ മീറ്റ്; കേരളം പിന്നിൽ
സി​റാ​ജി​ന്‍റെ യാ​ത്ര; 500ല്‍ നി​ന്ന് 2.6 കോ​ടി​യി​ലേ​ക്ക്
സ്മി​ത്തി​നും ധോ​ണി​ക്കു​മൊ​പ്പം ക​ളി​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ല്‍ സ്റ്റോക്‌​സ്
ബാ​സ്ക​റ്റ്: ദേ​ശീ​യ ക്യാ​ന്പി​ലേ​ക്ക് എ​ട്ടു മ​ല​യാ​ളി​ക​ൾ
ഇ​ന്ത്യ​ന്‍ കോ​ട്ട ത​ക​ര്‍ക്കാ​ന്‍ ഓ​സീ​സ്
നിവ്യ തി​രു​ത്തി​യ​ത് സ്വന്തം റി​ക്കാ​ര്‍ഡ്
പ​രി​ക്ക്; ലീ​ഗ് ക​പ്പ് ഫൈ​ന​ലി​നു റൂ​ണി​യി​ല്ല
അ​വ​ര്‍ പി​ന്നെ​യും ന​ട​ക്കു​ക​യാ​ണ്; ക​ല്ല​ടി​യും പി​ന്നി​ട്ട്
എ​ഫ്എ ക​പ്പ്: ആ​ഴ്‌​സ​ണ​ലി​നു ജ​യം
ഡി​സ്‌​കി​ലൂ​ടെ അ​തു​ല്യ നേ​ടി​യ​ത് ര​ണ്ട് ലോ​ട്ട​റി​ക​ള്‍
ഫെ​ഡ​റ​ര്‍ക്കു വേ​ണം, റാ​ഫ​യെ
ദേശീയ സ്കൂൾ ജൂണിയർ മീറ്റ്; ഇരട്ടസ്വർണം
സംഭ​വം പൊ​ളി​ച്ചൂ​ട്ടാ; പ​ക്ഷേ, പ​ച്ച​വെ​ള്ളം കിട്ടി​ല്ല
ഐപിഎൽ 10-ാം സീസൺ ; ലേ​ല​ത്തി​ല്‍ ഇം​ഗ്ലീ​ഷ് മു​ന്നേ​റ്റം
ഷാ​ഹി​ദ് അ​ഫ്രീ​ദി വി​ര​മി​ച്ചു
ബേ​സി​ലി​ന് 85 ലക്ഷവുമായി ഗു​ജ​റാ​ത്ത് ല​യ​ണ്‍സ്
ബാഴ്സയെ മെ​സി ര​ക്ഷി​ച്ചു
ബാസ്കറ്റ്: കേ​​​ര​​​ള​​​വ​​​ര്‍മ​​​യും സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സും ജേ​​​താ​​​ക്ക​​​ള്‍
ചാ​​​മ്പ്യ​​​ന്‍സ് ലീ​​​ഗ്: മാഞ്ച. സി​​​റ്റി, അ​​​ത്‌​​​ല​​​റ്റി​​​ക്കോ ക​​​ള​​​ത്തി​​​ൽ
എ​ഫ്എ ക​പ്പ്: മാഞ്ച. ​യു​ണൈ​റ്റ​ഡ് - ചെൽസി ക്വാ​ര്‍ട്ട​ര്‍ പോര്
ഐ ലീഗ്: ഈ​സ്റ്റ് ബം​ഗാ​ളി​നെ ഞെ​ട്ടി​ച്ച് ഐ​സോ​ള്‍
തി​​​രി​​​ച്ചു​​​വ​​​ര​​​വ് ആ​​​ഘോ​​​ഷ​​​മാ​​​ക്കി ഗാരെത് ബെ​​​യ്‌ൽ
ശ്രേ​​​യ​​​സ് അ​​​യ്യ​​​റിന്‍റെ കരുത്തിൽ ഇന്ത്യ എയ്ക്ക് സമനില
ഇനി ജൂണിയർ പോര്
ധോ​​​ണി പു​​​റ​​​ത്ത്; സ്മി​​​ത്ത് നാ​​​യ​​​ക​​​ന്‍
ഓ​​​സീ​​​സി​​​നു തോ​​​ല്‍വി
ഐ​​​പി​​​എല്‍ താ​​​ര​​​ലേ​​​ലം ഇ​​​ന്ന്
പാ​​​ക്കി​​​സ്ഥാ​​​നെ കീ​​​ഴ​​​ട​​​ക്കി ഇ​​​ന്ത്യ​​​ന്‍ വ​​​നി​​​ത​​​ക​​​ള്‍ ഫൈ​​​ന​​​ലി​​​ല്‍
ക​മാ​ലി​നെ ഞെ​ട്ടി​ച്ച് ജ​പ്പാ​ന്‍ ‘പ​യ്യ​ന്‍’
കു​​​ഷ്ബീ​​​ര്‍ കൗ​​​റി​​​നെ എ​​​എ​​​ഫ്‌​​​ഐ പു​​​റ​​​ത്താ​​​ക്കി
ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കു ജ​​​യം
കെ​യ്ൻ ട്രി​ക്കി​ൽ ടോ​ട്ട​ന​ത്തി​നു ജ​യം
ഐ ​ലീ​ഗ്: ച​ര്‍ച്ചി​ലി​നു തോ​ല്‍വി
താ​ര​ക്ക​ച്ചവടം നാ​ളെ
ബാ​റ്റിം​ഗ് ക​രു​ത്ത​റി​യി​ച്ച് ഓ​സീ​സ്
ബാ​സ്ക​റ്റ്ബോ​ൾ ടീ​മി​ന് ഉജ്വല സ്വീ​ക​ര​ണം
കോ​ഹ്‌​ലി​യെ മാ​റ്റി​മ​റി​ച്ച പു​സ്ത​കം ഇ​താ​...
അ​ത്‌​ല​റ്റി​ക്കോ​യ്ക്കു വ​മ്പ​ന്‍ ജ​യം
മൂ​ന്നു വ​നി​താ താ​ര​ങ്ങ​ള്‍ സൗ​ത്ത് സോ​ണ്‍ ടീ​മു​ക​ളി​ല്‍
ശ്രേ​യ​സ് അ​യ്യ​രെ മെ​രു​ക്കാ​ന്‍ ഓ​സീ​സ് താ​ര​ങ്ങ​ളു​ടെ സ്ലെ​ഡ്ജിം​ഗ്
മ​ര​ണ​ഗ്രൂ​പ്പി​ല്‍ ഭ​യ​മി​ല്ല: ഉ​സ്മാ​ന്‍
അഖിലേന്ത്യാ അന്തർ സർവകലാശാലാ ഫു​ട്ബോ​ൾ: കാ​ലി​ക്ക​ട്ടിന് കിരീടം

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.