കെസിഎ അക്കാദമി സെമിയില്‍
കൊച്ചി: ബിപിസിഎല്‍ ഓള്‍ ഇന്ത്യ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കെസിഎ സീനിയര്‍ അക്കാദമി സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ഫോഴ്സ് വണ്‍ ചെന്നൈയെ 50 റണ്‍സിനു പരാജയപ്പെടുത്തിയാണ് കെസിഎ അക്കാദമി അവസാന നാലില്‍ ഇടംപിടിച്ചത്. അസ്ഹറുദിന്‍ (50), വിഷ്ണു എന്‍. ബാബു (32), സുബിന്‍ (29), അന്‍ജു ജോഥിന്‍ (20) എന്നിവരുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത കെസിഎ അക്കാദമി 30 ഓവറില്‍ 173 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഫോഴ്സ് വണ്‍ 123 റണ്‍സിന് എല്ലാവരും പുറത്തായി. സഫര്‍ നാലും വിഷ്ണു ബാബു മൂന്നും വിക്കറ്റ് വീഴ്ത്തി.