എഫ്എ കപ്പ്: ഹള്‍ സിറ്റി- ആഴ്സണല്‍ ഫൈനല്‍
എഫ്എ കപ്പ്: ഹള്‍ സിറ്റി- ആഴ്സണല്‍ ഫൈനല്‍
Tuesday, April 15, 2014 10:50 PM IST
ലണ്ടന്‍: എഫ്എ കപ്പ് ഫൈനലില്‍ ആഴ്സണലിന്റെ എതിരാളികള്‍ ഹള്‍ സിറ്റി. മേയ് 19നാണ് ഫൈനല്‍. വെംബ്ളി സ്റേഡിയത്തില്‍നടന്ന മത്സരത്തില്‍ ഹള്‍ സിറ്റി ഷെഫീല്‍ഡ് യുണൈറ്റഡിനെ 5-3ന് കീഴടക്കി. ഹള്‍ ആദ്യമായാണ് എഫ്എ കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ആദ്യ പകുതിയില്‍ 2-1ന് പിന്നിട്ടുനിന്നശേഷം രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ ഷെഫീല്‍ഡിന്റെ വലയിലെത്തിച്ചാണ് ഹള്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ജോസ് ബാക്സ്റ്ററി (19)ലൂടെ ഷെഫീല്‍ഡ് ആദ്യം മുന്നിലെത്തി. 42-ാം മിനിറ്റില്‍ യാനിക് സ്ാഗബോ ഹളിനു സമനില നേടിക്കൊടുത്തു. എന്നാല്‍ സ്റ്റീവന്‍ സ്കൂഗള്‍ (44) ഹളിന്റെ വല കുലുക്കി. അതോടെ ഷെഫീല്‍ഡ് 2-1ന്റെ ലീഡ് സ്വന്തമാക്കി ആദ്യപകുതി അവസാനിപ്പിച്ചു.


രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ മാറ്റി ഫ്രയറ്റ് (49) ഹളിനു സമനില നേടിക്കൊടുത്തു. അധികം വൈകാതെ ടോം ഹബിള്‍സ്റ്റോണ്‍ (54) ഹളിനു ഒരു ഗോള്‍ ലീഡ് സമ്മാനിച്ചു. 64-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടക്കാരന്‍ സാഗ്ബോയ്ക്കു പകരക്കാരനായി ഇറങ്ങിയ സ്റീവന്‍ ക്വിന്‍ (67) ഹളിന്റെ ലീഡുയര്‍ത്തി. ഹള്‍ 4-2ന് മുന്നില്‍. 90ാം മിനിറ്റില്‍ ജാമി മര്‍ഫി ഹളിന്റെ ലീഡ് 4-3 ആക്കി കുറച്ചു. എന്നാല്‍ 90(+3) മിനിറ്റില്‍ ഡേവിഡ് മെയ്ലര്‍ ഷെഫീല്‍ഡിന്റെ വലയില്‍ അഞ്ചാമത്തെ പന്തുമെത്തിച്ച് ടീമിന്റെ ജയം ആധികാരികമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.