ടീമിലെത്തുമെന്ന ശുഭപ്രതീക്ഷയുമായി നൈന്‍ഗോലന്‍
ടീമിലെത്തുമെന്ന ശുഭപ്രതീക്ഷയുമായി നൈന്‍ഗോലന്‍
Tuesday, April 15, 2014 10:52 PM IST
റോം: ഈ ലോകകപ്പില് കറുത്ത കുതിരകളാകുമെന്ന് ഏവരും പ്രതീക്ഷിത്തുന്ന ടീമാണ് ബല്‍ജിയം. ഒരുപിടി മിന്നും താരങ്ങളുടെ സമ്മേളനമാകും ബല്‍ജിയം ടീമെന്നതും വ്യക്തം. എന്നാല്‍, ആരൊക്കെയാകും മാര്‍ക് വില്‍മോട്സ് പരിശീലിപ്പിക്കുന്ന ടീമില്‍ എന്നത് മേയ് പത്തോടെയേ അറിയാനാകൂ.

താന്‍ വില്‍മോട്സിന്റെ ടീമില്‍ കാണുമെന്ന ശുഭാപ്തി വിശ്വാസക്കാരനാണ് റാഡ്ജ നൈന്‍ഗോലന്‍. റോമയ്ക്കുവേണ്ടി കളിക്കുന്ന നൈന്‍ഗോലന്‍ റോമയുടെ മികച്ച മധ്യനിരക്കാരനാണ്.


റൂഡി ഗാര്‍സിയ പരിശീലിപ്പിക്കുന്ന റോമയിലെ സ്ഥിരം സാന്നിധ്യമാണ് ഈ 25കാരന്‍. കഴിഞ്ഞ കുറേ വര്‍ഷമായി ഞാന്‍ നന്നായി കളിക്കുന്നു. അതിനു ഫലമുണ്ടാകുമെന്നാണു വിശ്വാസം-നൈന്‍ഗോലന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.