അത്ലറ്റികോ മുമ്പില്‍ത്തന്നെ
Tuesday, April 15, 2014 10:54 PM IST
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ അത്ലറ്റികോ മാഡ്രിഡിന്റെ കുതിപ്പ് തുടരുന്നു. ഗെറ്റാഫയെ എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കി രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ മൂന്നു പോയിന്റ് മുന്നിലെത്തി. അത്ലറ്റികോയ്ക്കെതിരെയുള്ള പരാജയത്തോടെ ഗെറ്റാഫെ രണ്ടാം ഡിവിഷനിലേക്കു താഴ്ത്തപ്പെടുന്നതിനുള്ള ഭീഷണി നേരിടുകയാണ്. ഇതില്‍ വിജയം മാത്രം ലക്ഷ്യമാക്കി പോരാടിയ ഗെറ്റാഫെ ആദ്യം മികച്ചു നിന്നു.

40 മിനിറ്റില്‍ ഡിഗോ ഗോഡിന്റെ ഗോളിലൂടെ അത്ലറ്റികോ വിരസത അവസാനിപ്പിച്ചു. രണ്ടാം പകുതിയില്‍ 64-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അത്ലറ്റികോയുടെ സൂപ്പര്‍ സ്ട്രൈക്കര്‍ ഡിയേഗോ കോസ്റ്റയ്ക്കു വലയിലെത്തിക്കാനായില്ല. കളി അവസാനിക്കാന്‍ ആറ് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ കോസ്റ്റ അത്ലറ്റികോയുടെ രണ്ടാം ഗോള്‍ നേടി. 33 മത്സരങ്ങളില്‍നിന്ന് അത്ലറ്റികോയ്ക്കു 82 പോയിന്റാണുള്ളത്. അത്രതന്നെ മത്സരങ്ങള്‍ കളിച്ച റയല്‍ മാഡ്രിഡിന് 79 പോയിന്റും ബാഴ്സലോണയ്ക്ക് 78 പോയിന്റുമാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.