ദേശീയ ഗെയിംസ് ഒരുക്കങ്ങള്‍ക്കായി ചെലവഴിച്ചത് 145.77 കോടി
Tuesday, April 15, 2014 10:54 PM IST
തിരുവനന്തപുരം: കേരളം ആതിഥ്യമരുളുന്ന 35-ാം ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങള്‍ക്കായി ഇതുവരെ നാഷണല്‍ ഗെയിംസ് സെക്രട്ടേറിയറ്റ് ചെലവഴിച്ചത് 154 കോടി രൂപ. ഇതിലേറെയും സ്റേഡിയങ്ങളുടെ നവീകരണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യ വികസനത്തിനായാണ്. സര്‍ക്കാരിന്റെ പ്ളാന്‍, നോണ്‍ പ്ളാന്‍ ഫണ്ടുകളില്‍ നിന്നായി ഇതുവരെ 213.7 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 153 കോടി രൂപയോളം ചെലവഴിച്ചു.

നാഷണല്‍ ഗെയിംസ് മുന്നൊരുക്കങ്ങള്‍ക്കായി 2013 മാര്‍ച്ച് 31 വരെ പ്ളാന്‍ ഫണ്ടായി 118.23 കോടി രൂപയും നോണ്‍ പ്ളാന്‍ ഫണ്ട് ഇനത്തില്‍ 6.60 രൂപയുമാണ് ലഭിച്ചത്. തുടര്‍ന്നു 2013-14 സാമ്പത്തിക വര്‍ഷം 86. 67 കോടി രൂപ പ്ളാന്‍ ഫണ്ട് ഇനത്തിലും 2.20 കോടി രൂപ നോണ്‍ പ്ളാന്‍ ഫണ്ടായും സര്‍ക്കാര്‍ നല്കി.


ആകെ പ്ളാന്‍ ഫണ്ട് ഇനത്തില്‍ 204.90 കോടിയും നോണ്‍ പ്ളാന്‍ ഫണ്ട് ഇനത്തില്‍ 8.80 കോടിയും ഉള്‍പ്പെടെയാണ് 213. 7 കോടി രൂപ ലഭിച്ചത്.

2013 മാര്‍ച്ച 31 വരെ ലഭിച്ച പണത്തില്‍ 74.68 കോടി രൂപ ചെലവഴിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതി വേഗത്തിലാക്കുകയും 79.65 കോടി രൂപ ചെലവഴിക്കുകും ചെയ്തു. ബാലന്‍സായി 59.37 കോടി രൂപ ഉണ്ട്. കഴക്കൂട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റേഡിയത്തിന്റേത് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതി വേഗത്തിലാണു നടക്കുന്നത്. നാഷണല്‍ ഗെയിംസിന്റെ തീയതി ഉടന്‍ പ്രഖ്യാപിക്കാനുള്ള സാധ്യത ഉള്ളതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.