പീറ്റേഴ്സണു പകരം കാര്‍ത്തിക് നയിക്കും
പീറ്റേഴ്സണു പകരം കാര്‍ത്തിക് നയിക്കും
Thursday, April 17, 2014 11:59 PM IST
ഷാര്‍ജ: പരിക്കേറ്റ ഇംഗ്ളീഷ് താരം കെവിന്‍ പീറ്റേഴ്സണു പകരം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ദിനേശ് കാര്‍ത്തിക് നയിക്കും. ഐപിഎലില്‍ ആദ്യ മത്സരത്തില്‍ പീറ്റേഴ്സന്റെ അഭാവം ഡെയര്‍ ഡെവിള്‍സിനു തലവേദനയാകും. ഒമ്പതു കോടി രൂപയ്ക്കാണ് ഇംഗ്ളീഷ് താരത്തെ ഡല്‍ഹി ഈ സീസണില്‍ സ്വന്തമാക്കിയത്. വിരാട് കോഹ്ലി നയിക്കുന്ന ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സാണ് ഇന്ന് ഡെയര്‍ ഡെവിള്‍സിന്റെ എതിരാളി. രാത്രി എട്ടിന് ഷാര്‍ജയിലാണ് മത്സരം.

കഴിഞ്ഞ മാസം ഫീല്‍ഡിംഗ് പരിശീലനത്തിനിടെ വലതുകൈയിലെ ചെറുവിരലിനു പരിക്കേറ്റതാണ് പീറ്റേഴ്സണിനു വിനയായത്. ഐപിഎല്‍ സീസണ്‍ ആരംഭിച്ചിട്ടും പരിക്കുഭേദമാകാത്തത് ഡെയര്‍ ഡെവിള്‍സിനെയും പ്രതിസന്ധിയിലാക്കുന്നു. പീറ്റേഴ്സണിനെയാണ് ഡല്‍ഹി നായകനാക്കിയത്. ഇന്നത്തെ മത്സരത്തില്‍ കെപിക്കു പകരം ദിനേശ് കാര്‍ത്തികിന്റെ കീഴിലാവും ഡെയര്‍ഡെവിള്‍സ് ഇറങ്ങുകയെന്ന് ടീമിന്റെ സഹ പരിശീലകന്‍ എറിക് സിമോണ്‍സ് അറിയിച്ചു.


ഇംഗ്ളണ്ട് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട പീറ്റേഴ്സണ്‍ ഐപിഎല്‍ ഏഴാം സീസണില്‍ മുഴുവന്‍ സമയവും കളിക്കുമെന്നായിരുന്നു ഡെയര്‍ ഡെവിള്‍സിന്റെ പ്രതീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.