മൂല്യത്തില്‍ സ്പെയിന്‍ നമ്പര്‍ വണ്‍
മൂല്യത്തില്‍ സ്പെയിന്‍ നമ്പര്‍ വണ്‍
Thursday, April 17, 2014 11:59 PM IST
ലോകകപ്പ് ഫുട്ബോളിനുള്ള 32 ടീമുകളില്‍ ഏറ്റവും മൂല്യമേറിയത് ഏത്. ചോദ്യമുയര്‍ത്തിയത് ബ്രസീലിലെ പ്രമുഖ പത്രമായ വളര്‍, ഉത്തരം ലഭിച്ചത് സ്പെയിന്‍ എന്നും. നിലവിലെ ലോക ജേതാക്കളും ഒന്നാം നമ്പര്‍ ടീമുമാണ് സ്പെയിന്‍. സര്‍വെയില്‍ ആതിഥേയരായ ബ്രസീലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ലാറ്റിനമേരിക്കന്‍ വമ്പനായ അര്‍ജന്റീന രണ്ടാം സ്ഥാനത്തെത്തി. ഏകദേശം 410 കോടി രൂപയാണ് സ്പെയിന്‍ ടീമിന്റെ മൂല്യമായി കണക്കാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ അര്‍ജന്റീനയ്ക്ക് 400ഉം മൂന്നാം സ്ഥാനത്തെത്തിയ ബ്രസീലിന് 395ഉം കോടിയുടെ മൂല്യമാണുള്ളതെന്നാണ് വളറിന്റെ റിപ്പോര്‍ട്ട്. ഫിഫ ലോക റാങ്കിംഗില്‍ 1174 പോയിന്റോടെ അര്‍ജന്റീന ആറാം സ്ഥാനത്താണ്. അത്രയും പോയിന്റുമായി ബ്രസീല്‍ ഏഴാമതും.


അതേസമയം, ലോക രണ്ടാം റാങ്കിലുള്ള ജര്‍മനി മൂല്യത്തില്‍ നാലാം സ്ഥാനത്തായാണ്. 375 കോടി രൂപയാണ് ടീമിന്റെ മൂല്യം. റാങ്കിംഗില്‍ 16-ാം സ്ഥാനത്തുള്ള ഫ്രാന്‍സ് മൂല്യത്തില്‍ അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ ഇംഗ്ളണ്ട് ആറാമതായി. ഫിഫ റാങ്കില്‍ ഇംഗ്ളണ്ട് 11-ാമതാണ്.

താരങ്ങളില്‍ ഏറ്റവും മൂല്യമുള്ളത് ലയണല്‍ മെസിക്കാണ്. ബാഴ്സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരത്തിനു പിന്നില്‍ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ ക്രിസ്റ്യാനോ റൊണാള്‍ഡോ. ബ്രസീല്‍ താരം നെയ്മര്‍ മൂന്നാം സ്ഥാനത്തുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.