ഫ്രഞ്ച് ഓപ്പണിന്റെ സമ്മാനത്തുക വര്‍ധിപ്പിച്ചു
Thursday, April 17, 2014 12:00 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വിജയികള്‍ക്കുള്ള സമ്മാനത്തുക വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ പത്തു ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടാകുക. ഫ്രഞ്ച് ടെന്നീസ് ഫെഡറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ 25 മില്യണ്‍ യൂറോയാണ് (ഏകദേശം 210 കോടി രൂപ) ഫ്രഞ്ച് ഓപ്പണില്‍ സമ്മാനത്തുകയായി വിതരണം ചെയ്യുക. ഇതോടെ പുരുഷ-വനിതാ സിംഗിള്‍സ് ചാമ്പ്യന്മാര്‍ക്ക് 1.65 മില്യണ്‍ യൂറോ (1.38 കോടി രൂപ) സമ്മാനമായി ലഭിക്കും. ഒന്നരലക്ഷം യൂറോയുടെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ചാമ്പ്യന്മാര്‍ക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 825,000 യൂറോ ലഭിക്കും. 2013നെ അപേക്ഷിച്ച് 75,000 യൂറോയുടെ വര്‍ധനവാണുണ്ടാകുക. 2016വരെയാണ് പുതിയ സമ്മാനത്തുക ഫലത്തിലുണ്ടാകുകയെന്നും ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ അറിയിച്ചു. മേയ് 25നാണ് ഫ്രഞ്ച് ഓപ്പണ്‍ ആരംഭിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.