ആഴ്സണലിനു ജയം
Thursday, April 17, 2014 12:00 AM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനു വിജയം. ലൂക്കാസ് പൊഡോള്‍സ്കിയുടെ ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍ വെസ്റ്ഹാം യുണൈറ്റഡിനെയാണ് ഗണ്ണേഴ്സ് കീഴടക്കിയത്, 3-1. 40-ാം മിനിറ്റില്‍ മാത്യു ജാര്‍വിസിന്റെ ഗോളില്‍ പിന്നിലായ ആഴ്സണലിനെ 44-ാം മിനിറ്റില്‍ പൊഡോള്‍സ്കി ഒപ്പമെത്തിച്ചു. തുടര്‍ന്ന് ഒലിവര്‍ ഗിറൌദ് (55) ലീഡു നല്കി. 78-ാം മിനിറ്റില്‍ പൊഡോള്‍സ്കി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ജയത്തോടെ ആഴ്സണല്‍ 67 പോയിന്റുമായി നാലാം സ്ഥാനത്തെത്തി. ലിവര്‍പൂള്‍ (77 പോയിന്റ്), ചെല്‍സി (75 പോയിന്റ്), മാഞ്ചസ്റര്‍ സിറ്റി (70 പോയിന്റ്) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.