ബയേണ്‍ ഫൈനലില്‍
Saturday, April 19, 2014 12:14 AM IST
മ്യൂണിക്: രണ്ടാം ഡിവിഷന്‍ ടീമായ കൈസര്‍സ്ളോടേനെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു തകര്‍ത്ത് ബയേണ്‍ മ്യൂണിക് ജര്‍മന്‍ കപ്പ് ഫൈനലിലെത്തി. കലാശപ്പോരാട്ടത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് ബയേണിന്റെ എതിരാളികള്‍. ജര്‍മന്‍ ലീഗായ ബുണ്ടസ് ലിഗയില്‍ കിരീടം ഉറപ്പിച്ചുകഴിഞ്ഞ ശേഷം ബയേണ്‍ ഇറങ്ങിയ മൂന്നു മത്സരങ്ങളില്‍ രണ്ടിലും പരാജയപ്പെടുകയും ഒന്നില്‍ സമനില വഴങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഡോര്‍ട്ട്മുണ്ടും ബയേണിനെ കീഴടക്കി. ആ തോല്‍വിക്കു പകരം വീട്ടാനുള്ള അവസരമാണു ജര്‍മന്‍ കപ്പ് ഫൈനലില്‍ ബയേണിനു ലഭിക്കുക. സീസണ്‍ തുടക്കത്തില്‍ ജര്‍മന്‍ സൂപ്പര്‍ കപ്പിലും ഡോര്‍ട്ട്മുണ്ടിനോട് ബയേണ്‍ തോറ്റിരുന്നു.

കഴിഞ്ഞ സീസണിലേതു പോലെ ബുണ്ടസ് ലിഗയും ജര്‍മന്‍ കപ്പും ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടി അപൂര്‍വ ഹാട്രിക് സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍ ബയേണിന് മുന്നിലുള്ളത്. ആദ്യപകുതിയില്‍ കൈസര്‍സ്ളോടേന്‍ മ്യൂണിക്കിനെ താളം കണ്െടത്താന്‍ അനുവദിച്ചില്ല. എന്നാല്‍, 23-ാം മിനിറ്റില്‍ ബാസ്റിന്‍ ഷ്വ്െന്‍സ്റ്റീഗറിലൂടെ ബയേണ്‍ മുന്നിലെത്തി. ടോണി ക്രൂസ് ബയേണിന് 31-ാം മിനിറ്റില്‍ രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാംപകുതിയില്‍ റോബനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെ തോമസ് മുള്ളര്‍ ബയേണിന്റെ ലീഡുയര്‍ത്തി. എന്നാല്‍, 60-ാം മിനിറ്റില്‍ സിമോണ്‍ സോളര്‍ ഒരു ഗോള്‍ മടക്കി. 78-ാം മിനിറ്റില്‍ മരിയോ മാന്‍ഡ്സുകിച്ചും എക്സ്ട്രാ ടൈമില്‍ (90+1) മരിയോ ഗൊയെറ്റ്സെയും ബയേണ്‍ ഗോള്‍ പട്ടിക തികച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.