അരവിന്ദും സൌരഭും പ്രീക്വാര്‍ട്ടറില്‍
Saturday, April 19, 2014 12:15 AM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ താരങ്ങളായ അരവിന്ദ് ഭട്ടും സൌരഭ് വര്‍മയും ന്യൂസിലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. പുരുഷ സിംഗില്‍സില്‍ നേരിട്ടുള്ള ഗെയിമുകളില്‍ വിജയിച്ചാണ് ഇരുവരും പ്രീക്വാര്‍ട്ടറിലെത്തിയത്. സു ജുയി ടിംഗിനെ 21-17, 25-23 സെറ്റുകള്‍ക്കാണ് അരവിന്ദ് പരാജയപ്പെടുത്തിയത്. മലേഷ്യയുടെ ടാംഗ് ജി ചെന്‍ ആണ്് അരവിന്ദിന്റെ അടുത്ത എതിരാളി. ന്യൂസിലന്‍ഡിന്റെ ഡിലന്‍ ഹെന്റണെ 21-11, 21-12 ഗെയിമുകള്‍ക്കു തകര്‍ത്താണ് സൌരഭ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. ചൈനീസ് തായ്പേയിയുടെ ചുന്‍ ഷിയെ അടുത്ത മത്സരത്തില്‍ സൌരഭ് നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.