സിറ്റിക്ക് ഇരുട്ടടിയായി സമനില
സിറ്റിക്ക് ഇരുട്ടടിയായി സമനില
Saturday, April 19, 2014 12:16 AM IST
മാഞ്ചസ്റര്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് അത്യന്തം ആവേശകരമായ അവസാനത്തിലേക്ക് അടുക്കുന്നു. രണ്ടു മത്സരങ്ങള്‍ കുറച്ചു കളിച്ച ആനുകൂല്യത്തില്‍ കിരീടത്തിലേക്ക് അടുക്കാന്‍ കളത്തിലിറങ്ങിയ മാഞ്ചസ്റര്‍ സിറ്റിയെ സണ്ടര്‍ലാന്‍ഡ് 2-2 സമനിലയില്‍ കുടുക്കിയപ്പോള്‍ നാലാം സ്ഥാനം ഉറപ്പിച്ച് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ കച്ചകെട്ടിയ എവര്‍ട്ടണ്‍ ക്രിസ്റല്‍ പാലസിനോട് രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോറ്റു. 34 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയ ലിവര്‍പൂളും ചെല്‍സിയും യഥാക്രമം 77ഉം 75ഉം പോയിന്റോടെ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്.

33 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സിറ്റി 71 പോയിന്റോടെ മൂന്നാം സ്ഥാനത്തും. തോറ്റതോടെ 34 മത്സരങ്ങളില്‍ 66 പോയിന്റ് മാത്രമുള്ള എവര്‍ട്ടണ്‍ ആഴ്സണലിനു പിന്നില്‍ അഞ്ചാം സ്ഥാനത്തേക്ക് പതിച്ചു. ഇത്രയും മത്സരങ്ങളില്‍ നിന്ന് 67 പോയിന്റാണ് ആഴ്സണലിനുള്ളത്. തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള സണ്ടര്‍ലാന്‍ഡിനെതിരേ സിറ്റി വിഷമിക്കുന്നതാണ് എത്തിഹാദ് സ്റ്റേഡിയത്തില്‍ കണ്ടത്. ഫെര്‍ണാണ്ടീഞ്ഞോയിലൂടെ ആതിഥേയര്‍ മുന്നിലെത്തിയെങ്കിലും കോണര്‍ വിക്ഹാമിന്റെ ഇരട്ടഗോളുകള്‍ സിറ്റിയെ അപ്രതീക്ഷിത തോല്‍വിയിലേക്ക് തള്ളിവിടുമെന്ന തോന്നലുണ്ടാക്കി. ഒടുവില്‍ ഫ്രഞ്ച് ഇന്റര്‍നാഷണല്‍ സമീര്‍ നസ്രിയിലൂടെ സിറ്റി സമനില പിടിക്കുകയായിരുന്നു.


എവര്‍ട്ടണെതിരേ പഞ്ചിയോണിലൂടെയും ഡാനിലൂടെയും ക്രിസ്റല്‍ പാലസ് രണ്ട് ഗോള്‍ ലീഡ് നേടി. നയ്സ്മിത്തിലൂടെ എവര്‍ട്ടണ്‍ ഒരു ഗോള്‍ മടക്കിയ ശേഷം ജെറോം ക്രിസ്റല്‍ പാലസിന് മൂന്നാം ഗോളും സമ്മാനിച്ചു. ഒടുവില്‍ 86-ാം മിനിറ്റില്‍ മിറല്ലാസ് എവര്‍ട്ടണ് ഒരു ഗോള്‍ കൂടി സമ്മാനിച്ചെങ്കിലും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.