റോയല്‍ജയം രണ്ടാം ദിനം
റോയല്‍ജയം രണ്ടാം ദിനം
Sunday, April 20, 2014 11:51 PM IST
അബുദാബി: ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂരിന് ഏഴു വിക്കറ്റ് വിക്കറ്റ് ജയം. മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയാണ് ബാംഗളൂര്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ സാന്നിധ്യത്തിലും മുംബൈ പരാജയപ്പെടുകയാ യിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 115 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ബാംഗളൂര്‍ ഓവറില്‍ വിക്കറ്റിന് നേടി വിജയിച്ചു. പാര്‍ഥിവ് പട്ടേല്‍ (57) എബി ഡിവില്യേഴ്സ് (45) എന്നിവരുടെ ബാറ്റിംഗാണ് ബാംഗളൂരിനു ജയം നല്‍കിയത്. ഇരുവരും പുറത്താകാതെ 99 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. പട്ടേലാണ് മാന്‍ ഓഫ് ദ മാച്ച്. ബാംഗളൂരിന്റെ ഓള്‍റൌണ്ട് പ്രകടനമാണ് മുംബൈയെ തകര്‍ത്തത്.

ടോസ് വിജയിച്ച് ബാംഗളൂര്‍ മുംബൈയെ ബാറ്റിംഗിനു വിടുകയായിരുന്നു. ഭേദപ്പെട്ട നിലയില്‍ തുടങ്ങിയ മുംബൈയുടെ തകര്‍ച്ച പെട്ടെന്നായിരുന്നു. എന്നാല്‍, ഒരുഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 16.3 ഓവറില്‍ 101 റണ്‍സില്‍നിന്ന മുംബൈക്ക് അവസാന 3.3 ഓവറില്‍ വെറും പതിന്നാലു റണ്‍സ് നേടാനെ സാധിച്ചുള്ളു. ബാംഗളൂര്‍ പേസര്‍മാര്‍ നിലവിലെ ചാമ്പ്യന്‍മാരെ മികച്ച ബൌളിംഗിലൂടെ വരിഞ്ഞു മുറുക്കുകയായിരുന്നു. അമ്പാട്ടി റായുഡു (35) ആണ് മുംബൈയുടെ ടോപ് സ്കോറര്‍. മിച്ചല്‍ സ്റാര്‍ക്, വരുണ്‍ ആരോണ്‍, യെസ് വേന്ദ്ര ചഹല്‍ എ്ന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ദുര്‍ബല സ്കോര്‍ പ്രതിരോധിക്കാനിറങ്ങിയ മുബൈ ബൌളര്‍മാര്‍ തുടക്കത്തില്‍ മിന്നുന്ന പ്രകടനം നടത്തി. ഇന്‍ഫോം ബാറ്റ്സ്മാന്‍മാരായ വിരാട് കോഹ്ലിയും യുവരാജ് സിംഗും അക്കൌണ്ട് തുറക്കാനാകാതെ സഹീര്‍ ഖാനു മുന്നില്‍ കീഴടങ്ങി. 17 റണ്‍സിനു മൂന്നു വിക്കറ്റ് എന്ന തകര്‍ന്ന അവസ്ഥയില്‍നിന്നും പട്ടേലും ഡിവില്യേഴ്സും ബാംഗളൂരിന് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു. സഹീര്‍-മലിംഗ കൂട്ടുകെട്ടിന്റെ പേസ് ആക്രമണത്തില്‍നിന്നു മുക്തരായ ഇരുവരും മുംബൈ ബൌളിംഗിനെ സമര്‍ഥമായി നേരിട്ടു. അനാവശ്യ ഷോട്ടുകള്‍ക്കു മുതിരാതെ ബാംഗളൂരിനെ സാവധാനം ജയത്തിലെത്തിക്കുകയായിരുന്നു. 45 പന്തില്‍ 57 റണ്‍സ് നേടിയ പട്ടേല്‍ ഏഴു ഫോറുകള്‍ പായിച്ചിരുന്നു. ഡിവില്യേഴ്സ് (45) എന്നിവര്‍ പുറത്താകെ നിന്നു. അപരാജിതമായി നിന്ന ഈ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 99 റണ്‍സാണ് പിറന്നത്. ആദ്യ മത്സരത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടാണ് മുംബൈ പരാജയപ്പെട്ടത്.


സ്കോര്‍ ബോര്‍ഡ്

മുംബൈ

മൈക്കിള്‍ ഹസി സി ചാഹല്‍ ബി ആല്‍ബി മോര്‍ക്കല്‍ 16, ആദിത്യ താരെ സി മാഡിസണ്‍ ബി ആരോണ്‍ 17, അമ്പാട്ടി റായുഡു സി ഡിവില്യേഴ്സ് ബി സ്റ്റാര്‍ക് 35, രോഹിത് ശര്‍മ സി ഡിവില്യേഴ്സ് ബി ചഹല്‍ 2, കെയ്റോണ്‍ പൊളാര്‍ഡ് സി റാണ ബി ചഹല്‍ 3, കോറി ആന്‍ഡേഴ്സണ്‍ സി കോഹ് ലി ബി സ്റ്റാര്‍ക് 18, ഹര്‍ഭജന്‍ സിംഗ് ബി ആരോണ്‍ 8, സഹീര്‍ ഖാന്‍ സി റാണ ബി ദിന്‍ഡ 0, ലസിത് മലിംഗ റണ്‍ ഔട്ട് 2, പ്രഗ്യാന്‍ ഓജ നോട്ടൌട്ട് 1, ജസ്പ്രീത് ബുംറ നോട്ടൌട്ട് 1, എക്സ്ട്രാസ് 12 ആകെ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 115.

ബൌളിംഗ്

മിച്ചല്‍ സ്റാര്‍ക് 4-0-21-2, മോര്‍ക്കല്‍ 3-0-23-1, വരുണ്‍ ആരോണ്‍ 4-0-30-2, യെസ്വേന്ദ്ര 4-0-17-2, അശോക് ദിന്‍ഡ 4-0-14-1, യുവ്രാജ് സിംഗ് 1-0-6-0

ബാംഗളൂര്‍

നിക് മാഡിസണ്‍ ബി മലിംഗ 12, പാര്‍ഥിപ് പട്ടേല്‍ നോട്ടൌട്ട് 57, വിരാട് കോഹ്ലി സി ഹര്‍ഭജന്‍ ബി സഹീര്‍ 0, യുവ്രാജ് എല്‍ബിഡ ബ്ള്യു ബി സഹീര്‍ 0, ഡിവില്യേഴ്സ് നോട്ടൌട്ട് 45, എക്സ്ട്രാസ് 2, ആകെ 17.3 ഓവറില്‍ മൂന്നു വിക്കറ്റിന് 116.

സഹീര്‍ ഖാന്‍ 4-0-21-2, ഹര്‍ഭജന്‍ സിംഗ് 4-0-14-0, ലസിത് മലിംഗ 3.3--29-1, ജസ്പ്രീത് ബുംറ 2-0-14-0, പ്രഗ്യാന്‍ ഓജ 4-0-37-0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.