ക്രിസ്റ്യാനോ റൊണാള്‍ഡോ പരിശീലനം പുനരാരംഭിച്ചു
ക്രിസ്റ്യാനോ റൊണാള്‍ഡോ പരിശീലനം പുനരാരംഭിച്ചു
Sunday, April 20, 2014 12:02 AM IST
മാഡ്രിഡ്: പരിക്കിനെത്തുടര്‍ന്നു വിശ്രമത്തിലായിരുന്ന റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്യാനോ റൊണാള്‍ഡോ പരിശീലനം പുനരാരംഭിച്ചു. ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗ് സെമിയിലെ ആദ്യപാദത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരേ നടക്കുന്ന മത്സരത്തിന് മുന്നോടിയായി കായികക്ഷമത വീണ്െടടുക്കുകയാണ് റോണോയുടെ ലക്ഷ്യം.

വെള്ളിയാഴ്ച റയലിലെ സഹതാരങ്ങള്‍ക്കൊപ്പം പരിശീലിച്ച പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ ഏറെ ആത്മവിശ്വാസത്തിലാണ്. പരിക്കിനെത്തുടര്‍ന്ന് പുറത്തായിരുന്ന ബ്രസീലിയന്‍ പ്രതിരോധ താരം മാഴ്സെലോയും റോണോയ്ക്കൊപ്പം വെള്ളിയാഴ്ച പരിശീലിച്ചു. രണ്ടാഴ്ച മുമ്പ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരേ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെ ആദ്യപാദത്തില്‍ കാല്‍മുട്ടിനും തുടയിലെ പേശീകള്‍ക്കുമായിരുന്നു റോണോയ്ക്ക് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് ബുധനാഴ്ച ബാഴ്സലോണയ്ക്കെതിരേ നടന്ന കിംഗ്സ് കപ്പ് ഫൈനലടക്കം റയലിന്റെ കഴിഞ്ഞ നാലു മത്സരങ്ങളില്‍ റോണോ പുറത്തിരിക്കുകയായിരുന്നു. ഈ സീസണില്‍ റയലിനായി സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്കോര്‍ ചെയ്ത താരം റൊണാള്‍ഡോയാണ്. അതിനാല്‍ത്തന്നെ 2002ന് ശേഷം യൂറോപ്യന്‍ ചാമ്പ്യന്‍ പട്ടം ലക്ഷ്യമിടുന്ന റയലിന് എത്രയും പെട്ടെന്ന് റോണോ കളത്തിലിറങ്ങണമെന്നാണ് ആഗ്രഹവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.