ഡല്‍ഹിക്ക് നാലു വിക്കറ്റ് ജയം
ഡല്‍ഹിക്ക് നാലു വിക്കറ്റ് ജയം
Sunday, April 20, 2014 11:53 PM IST
ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആറാം മത്സരത്തില്‍ കോല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ ഡല്‍ഹി ഡയര്‍ ഡെവിള്‍സ് നാലു വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റു ചെയ്ത കോല്‍ക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് എടുത്തു. ആറു വിക്കറ്റ് നഷ്ടത്തില്‍ മൂന്നു പന്തു ബാങ്കിനില്‍ക്കേ ഡല്‍ഹി വിജയം കണ്ടു.

കോല്‍ക്കത്ത നായകന്‍ ഗൌതം ഗംഭീര്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഒപ്പം ഓപ്പണര്‍ ജാക് കാലിസിനും റണ്ണൊന്നുമെടുക്കാനായില്ല. പിന്നീടു ക്രീസില്‍ ഒത്തുചേര്‍ന്ന മനീഷ് പാണ്ഡെയും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് കോല്‍ക്കത്തയെ കരകയറ്റി. 41 പന്തില്‍ ആറു ബൌണ്ടറിയും ഒരു സിക്സറും അടക്കം 55 റണ്‍സ് നേടിയ ഉത്തപ്പയാണ് ടോപ് സ്കോറര്‍. മനീഷ് പാണ്ഡെ 42 പന്തില്‍ 48 റണ്‍സ് നേടി.


മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തിലേ റണ്ണൊന്നുമെടുക്കാതെ മുരളി വിജയിനെ നഷ്ടപ്പെട്ടു. പിന്നീട് നായകന്‍ ദിനേഷ് കാര്‍ത്തികും മായങ്ക അഗര്‍വാളും ചേര്‍ന്ന് ഡല്‍ഹിയെ കരകയറ്റി. കാര്‍ത്തിക് 40 പന്തില്‍ രണ്ട് സിക്സും അഞ്ച് ഫോറും അടക്കം 56 റണ്‍സ് എടുത്തു. ജെ.പി. ഡുമിനി 52 റണ്‍സ് എടുത്തു. 35 പന്തില്‍ മൂന്നുവീതം സിക്സും ഫോറും ഉള്‍പ്പെട്ടതാണു ഡുമിനിയുടെ ഇന്നിംഗ്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.