വാവ്റിങ്ക ഫൈനലില്‍
Sunday, April 20, 2014 11:58 PM IST
മോണക്കോ: സ്പെയിനിന്റെ ഡേവിഡ് ഫെററെ പരാജയപ്പെടുത്തി സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റാനിസ്്ലാസ് വാവ്റിങ്ക മോണ്ടി കാര്‍ലോ മാസ്റ്റേഴ്സില്‍ ഫൈനലില്‍. സ്കോര്‍: 6-1, 7-6. സെമിയില്‍ നാട്ടുകാരനും സുഹൃത്തുമായ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിനെ അട്ടിമറിച്ചാണ്് ഡേവിഡ് ഫെറര്‍ സെമിയില്‍ കടന്നത്. കടുത്ത പോരാട്ടം കണ്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ 7-6, 6-4നാണ് സ്പാനിഷ് താരം ഫെറര്‍ വിജയിച്ചത്. അതേസമയം രണ്ടാം സെമിയില്‍ റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചും നേര്‍ക്കുനേര്‍ വരും. ഇരുവരും തമ്മിലുള്ള മത്സരത്തിലെ വിജയിയായിരിക്കും വാവ്റിങ്കയുടെ എതിരാളി. നിലവിലുള്ള ചാമ്പ്യനായ ജോക്കോവിച്ച് സ്പാനിഷ് താരം ഗില്ലെര്‍മോ ഗാര്‍സിയ ലോപ്പസിനെ ക്വാര്‍ട്ടറില്‍ 4-6, 6-3, 6-1ന് മറികടന്നു. ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗയെ 2-6, 7-6, 6-1ന് ഫെഡററും കീഴടക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.