വെസ്റ്ഹാമിന്റെ യുവതാരം കാന്‍സര്‍ ബാധിച്ചു മരിച്ചു
വെസ്റ്ഹാമിന്റെ യുവതാരം കാന്‍സര്‍ ബാധിച്ചു മരിച്ചു
Sunday, April 20, 2014 12:00 AM IST
ലണ്ടന്‍: വെസ്റ്ഹാമിന്റെ യുവതാരം ഡ്യാലന്‍ തോംബിഡെസ് കാന്‍സര്‍ ബാധിച്ചു മരിച്ചു. കേവലം 20 വയസായിരുന്നു തോംബിഡെസിന്റെ പ്രായം. 2011ല്‍ മുതല്‍ ഇദ്ദേഹത്തിനു കാന്‍സറായിരുന്നു. 15-ാം വയസില്‍ വെസ്റ്ഹാമിലെത്തിയ ഡോംബിഡെസ് 2012ല്‍ വിഗാന്‍ അത്ലറ്റിക്കിനെതിരായ മത്സരത്തില്‍ ഇപിഎലില്‍ അരങ്ങേറി. ഓസ്ട്രേലിയന്‍ അണ്ടര്‍ 17 താരമായിരുന്ന തോംബിഡെസ് മെക്സിക്കോയ്ക്കെതിരായ ലോകകപ്പ് ടീമംഗമായിരുന്നു. ഈ മത്സര ശേഷം നടന്ന ഉത്തേജകമരുന്നു പരിശോധനയിലാണ് തോംബിഡെസിനു കാന്‍സറെന്നു തിരിച്ചറിഞ്ഞത്. അതിനുശേഷം നിരവധി തവണ ശസ്ത്രക്രിയകള്‍ക്കും കീമോ തെറാപ്പിക്കും വിധേയനായ തോംബിഡെസ് ഒടുവില്‍ മരണത്തിനു കീഴടങ്ങി. വെസ്റ്റ്ഹാം പ്രസ്താവനയിലൂടെയാണ് മരണവിവരം അറിയിച്ചത്. തോംബിഡെസിന്റെ ഇളയസഹോദരന്‍ ടെയ്ലറും വെസ്റ്റ്ഹാം ടീമിലുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.