മൈറ്റി രാജു റിയോ കോളിംഗ് മേയില്‍ റിലീസ്
Sunday, April 20, 2014 12:01 AM IST
കൊച്ചി: ഗ്രീന്‍ ഗോള്‍ഡ് അനിമേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിച്ച അനിമേഷന്‍ ചിത്രമായ മൈറ്റി രാജു റിയോ കോളിംഗ് മേയില്‍ കേരളത്തില്‍ റിലീസ് ചെയ്യും. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മേളയുടെ പശ്ചാത്തലത്തിലാണു ചിത്രം നിര്‍മിച്ചിരിക്കുന്നത്. 2012ലും 2013ലും ഗ്രീന്‍ ഗോള്‍ഡ് നിര്‍മിച്ച ഛോട്ടാ ബീം വന്‍ വിജയം നേടിയിരുന്നു. ഹിന്ദിയിലുള്ള ചിത്രം ഇന്ത്യയില്‍ 300 കേന്ദ്രങ്ങളിലാണു റിലീസ് ചെയ്യുന്നത്. ശീമാട്ടി കിഡ്സ് കാര്‍ണിവലിനോടനുബന്ധിച്ചു സംഘടിപ്പിച്ച ഡ്രീം ഹീറോ വോട്ടെടുപ്പിനായി മൈറ്റി രാജു, ഛോട്ടാ ബീം, ചുട്കി, രാജു, ജഗ്ഗു, കാലിയ, ധോലു, ബോലു, ഇന്ദുമതി എന്നീ കഥാപാത്രങ്ങള്‍ കൊച്ചിയിലെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.