പീറ്റര്‍ മൂര്‍സ് ഇംഗ്ളീഷ് പരിശീലകന്‍
പീറ്റര്‍ മൂര്‍സ് ഇംഗ്ളീഷ് പരിശീലകന്‍
Sunday, April 20, 2014 12:02 AM IST
ലണ്ടന്‍: ഇംഗ്ളണ്ട് ക്രിക്കറ്റ് ടീമിനു പുതിയ പരിശീലകന്‍. ആന്‍ഡി ഫ്ളവറും ആഷ്ലി ജൈല്‍സും നിരാശപ്പെടുത്തിയപ്പോള്‍ അവരുടെ റോളില്‍ എത്തിയിരിക്കുന്നത് പീറ്റര്‍ മൂര്‍സാണ്.

ലോര്‍ഡ്സില്‍ ഇന്നലെയാണ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന ഇറങ്ങിയത്. ഇതു രണ്ടാം തവണയാണ് മൂര്‍സ് ഇംഗ്ളണ്ട് ടീമിന്റെ പരിശീലകനാകുന്നത്. നേരത്തെ ഡങ്കന്‍ ഫ്ളച്ചര്‍ വിരമിച്ച ഒഴിവില്‍ കുറച്ചുനാള്‍ മൂര്‍സ് ഇംഗ്ളണ്ടിന്റെ പരിശീലകനായിരുന്നു. കെവിന്‍ പീറ്റേഴ്സനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് മൂര്‍സ് പരിശീലകസ്ഥാനം ഉപേക്ഷിച്ചു. പീറ്റേഴ്സനില്ലാത്ത ഇംഗ്ളീഷ് ടീമിന്റെ പരിശീലകനായാണ് മൂര്‍സ് എത്തിയതെന്നതും ശ്രദ്ധേയമാണ്. സസെക്സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു 51കാരനായ മൂര്‍സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.