സിന്ധുവിനും കശ്യപിനും ജയം
Thursday, April 24, 2014 10:57 PM IST
ന്യൂഡല്‍ഹി: ഏഷ്യ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിനും പരുപള്ളി കശ്യപിനും ആദ്യ റൌണ്ടില്‍ വിജയം. ഹോങ്കോംഗിന്റെ ച്യൂംഗ് നഗണിനെ കീഴടക്കി സിന്ധു രണ്ടാം റൌണ്ടിലേക്കു മുന്നേറി. സ്കോര്‍: 21-15, 15-21, 21-18. രണ്ടാം റൌണ്ടില്‍ ജാപ്പനീസ് താരം എറികൊ ഹിറോസാണ് സിന്ധുവിന്റെ എതിരാളി. സിന്ധുവിനെതിരേ 3-0ന്റെ മേല്‍ക്കോയ്മയുള്ള താരമാണ് ഹിറോസ്.

മലേഷ്യയുടെ ഗോഹ് സൂണ്‍ ഹുവാറ്റിനെയാണ് കശ്യപ് ആദ്യ റൌണ്ടില്‍ കീഴടക്കിയത്. 21-14, 21-17നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. അതേസമയം, കെ. ശ്രീകാന്ത് ചൈനയുടെ സൂപ്പര്‍ താരം ലിന്‍ ഡാനിനോട് പരാജയപ്പെട്ട് പുറത്തായി. സ്കോര്‍: 21-7, 21-14.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.