ചെന്നൈക്കു ജയം
ചെന്നൈക്കു ജയം
Thursday, April 24, 2014 10:47 PM IST
ദുബായി: രാജസ്ഥാന്‍ റോയല്‍സിനെതിരേ ചെന്നൈ സൂപ്പര്‍കിംഗ്സിന് ഏഴ് റണ്‍സ് വിജയം. ചെന്നൈ ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്നിംഗ്സ് 133 റണ്‍സില്‍ അവസാനിച്ചു.

സ്കോര്‍: ചെന്നെ 20 ഓവറില്‍ ആറുവിക്കറ്റിന് 140. രാജസ്ഥാന്‍ 19.5 ഓവറില്‍ 133 റണ്‍സിന് എല്ലാവരും പുറത്ത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈക്കുവേണ്ടി ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്ത് അര്‍ധ സെഞ്ചുറി നേടി. 28 പന്തില്‍ മൂന്നു സിക്സിന്റെയും ആറു ഫോറിന്റെയും സഹായത്തോടെ 50 റണ്‍സെടുത്ത സ്മിത്താണ് സൂപ്പര്‍ കിംഗ്സിന്റെ ടോപ് സ്കോറര്‍.

സ്മിത്തൊഴികേയുള്ള മറ്റു മുന്‍നിരതാരങ്ങള്‍ തിളങ്ങാതിരുന്നതോടെ ചെന്നൈ ചെറിയ സ്കോറില്‍ ഒതുങ്ങുകയായിരുന്നു.


33 പന്തില്‍ 36 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് സ്കോര്‍ 139ല്‍ എത്തിച്ചത്. ബ്രണ്ടന്‍ മക്കല്ലം (6), സുരേഷ് റെയ്ന (4), ഡുപ്ളസിസ് (7), നായകന്‍ എം.എസ്. ധോണി (5) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. മന്‍ഹാസ് 10 റണ്‍സെടുത്തപ്പോള്‍ ആര്‍. അശ്വിന്‍ ഒമ്പതു റണ്‍സുമായി പുറത്താകാതെ നിന്നു.

രാജസ്ഥാന്‍ നിരയില്‍ കുല്‍ക്കര്‍ണി (28), ഭാട്ടിയ (23), സ്മിത്ത് (19), സഞ്ജു വി. സാംസണ്‍ (16), രഹാനെ (15) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. രാജസ്ഥാനുവേണ്ടി രജത് ഭാട്യ നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. കനെ റിച്ചാര്‍ഡ്സണിനു പകരം ടിം സോത്തിയെ ഉള്‍പ്പെടുത്തിയാണ് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.