പരിക്കു മാറി, മാഡ്രിഡില്‍ കളിക്കും: ജോക്കോവിച്ച്
Thursday, April 24, 2014 10:55 PM IST
പാരീസ്: പരിക്കു ഭേദപ്പെട്ടെന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച്. ഇന്ത്യന്‍വെല്‍സ്, മയാമി മാസ്റേഴ്സ്, മോണ്ടി കാര്‍ലോ ടൂര്‍ണമെന്റുകളില്‍ ലോക രണ്ടാം നമ്പര്‍ താരമായ ജോക്കോവിച്ച് കളിച്ചിരുന്നു. മോണ്ടി കാര്‍ലോയില്‍ നടന്ന പരിശീലനത്തിനിടെയാണ് കൈയ്ക്കു പരിക്കേറ്റത്. ഫ്രഞ്ച് ഓപ്പണിനുമുമ്പ് നടക്കുന്ന കളിമണ്‍ കോര്‍ട്ടിലെ മത്സരങ്ങളില്‍ തിരിച്ചെത്താന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു-ജോക്കോവിച്ച് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.